Latest News

ഷട്ടില്‍ ടൂര്‍ണ്ണമെന്റ്‌നാളെ

പയ്യന്നൂര്‍: ഏപ്രില്‍ പതിനഞ്ച്, പതിനാറ് തീയതികളില്‍ ന നടക്കുന്ന ചേമ്പര്‍ കുടുംബസംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഷട്ടില്‍ ടൂര്‍ണ്ണമെന്റ് രണ്ടിന് ഞായറാഴ്ച മൂരിക്കൊവ്വല്‍ റാങ്ദിവ്യു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. വൈസ് ചെയര്‍മാന്‍ വി.പി. സുമിത്രന്റെ അധ്യക്ഷതയില്‍ റാങ്ദിവ്യു സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡണ്ട് അഡ്വ. കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ഡ് കൗ ണ്‍സിലര്‍ വിയപി. സതീശന്‍, മര്‍ച്ചന്റ് യൂത്ത് വിംഗ് പ്രസിഡണ്ട് ടി. ബിജു, വനിതാവിംഗ് പ്രസിഡണ്ട് പി.എന്‍. ശ്രീകല എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. പയ്യന്നൂര്‍ എസ്.ഐ ഷൈന്‍ സമ്മാനദാനം നിര്‍വ്വഹിക്കും. കണ്‍വീനര്‍ കെ. ബാബുരാജ് സ്വാഗതവും മര്‍ച്ചന്റ്‌സ് യൂത്ത്‌വിംഗ് ട്രഷറര്‍ എം.കെ. അനൂപ് നന്ദിയും പറയും.

No comments:

Post a Comment