Latest News

കണിവെള്ളരി വിളവെടുപ്പ് നാളെ

പയ്യന്നൂര്‍: യൂനിക് പുരുഷ സ്വയംസഹായസംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള കണിവെള്ളരി വിളവെടുപ്പ് ഉദ്ഘാടനം നാളെ വൈകുന്നേരം അഞ്ച് മണിക്ക് പെരുമ്പ ബൈപാസ് തോടിന് സമീപം പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ നിര്‍വ്വഹിക്കും. കൗണ്‍സിലര്‍മാരായ കെ.പി ഷിനി, എ.കെ. ശ്രീജ, ടി.വി. രജിതഎന്നിവരും മീര മഞ്ജുഷ( പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം), കെ.പി. വിനോദ്(നല്ല ഭൂമി) എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും. കെ.വി. സത്യനാഥന്‍ സ്വാഗതവും മണിയറ രാജന്‍ നന്ദിയും പറയും.

No comments:

Post a Comment