Latest News

ചീട്ടുകളി: പത്തംഗസംഘം പിടിയില്‍

ചന്തേര: ദേശീയപാതയില്‍ ചെറുവത്തൂര്‍ ഞാണങ്കൈയില്‍ ആളൊഴിഞ്ഞ പറമ്പില്‍ വെച്ച് ചീട്ടുകളിക്കുകയായിരുന്ന പത്തംഗസംഘത്തെ പോലീസ് പിടികൂടി. ഇന്നലെ വൈകുന്നേരം ആറരമണിയോടെയായിരുന്നു സംഭവം. ചെറുവത്തൂര്‍ ബസ് സ്റ്റാന്റിന് സമീപത്തെ കെ.പി. പ്രേമന്‍(58), സി. രവി(40), നീലേശ്വരത്തെ ടി.പി. അബ്ദുള്‍റഹ്മാന്‍(60), കണ്ണാടിപാറയിലെ പി.വി. ശ്രീധരന്‍(58), വി. കൃഷ്ണന്‍(52), നെല്ലിക്കാല്‍ സ്വദേശി പി.കെ. ലക്ഷ്മണന്‍(65), പടന്നയിലെ അനീസ്(35), വെള്ളാപ്പിലെ നിസാര്‍(35), നടക്കാവിലെ കെ. പ്രകാശന്‍ (40), നസീര്‍ (36), എന്നിവരെയാണ് ചന്തേര എ.എസ്.ഐ ടി.പി. ശശിധരനും ഷാഡോ പോലീസും ചേര്‍ന്ന് പിടികൂടിയത്. കളിസ്ഥലത്തുനിന്ന് 37,950 രൂപയും പോലീസ് പിടിച്ചെടുത്തു

No comments:

Post a Comment