Latest News

കാറിടിച്ച് ലോട്ടറി വില്‍പനക്കാരന്‍ മരിച്ചു

പരിയാരം: ദേശീയപാതയില്‍ വളപട്ടണത്ത് കാറിടിച്ച് ലോട്ടറി വില്‍ പനക്കാരന്‍ മരിച്ചു. വളപട്ടണം പെട്രള്‍ പമ്പിന് സമീപം താമസിക്കുന്ന പുതിയ വീട്ടില്‍ ബാലകൃഷ്ണനാ(62)ണ് ഇന്ന് പുലര്‍ച്ചെ മൂന്നര മണിയോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ മരണപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പതര മണിയോടെ ലോട്ടറി വില്‍പന കഴി ഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന ബാലകൃഷ്ണനെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പഴയങ്ങാടി മാടായിക്കാവിനടുത്ത സരോജിനിയാണ് ഭാര്യ. ജിജീഷ്, സജിത്, ശ്രീകാന്ത്, ശ്രീ നാഥ് എന്നിവര്‍ മക്കളും ചാത്തു, നാരായണന്‍, പരേതരായ ജനാര്‍ദ്ദനന്‍, പാര്‍വ്വതി, ശാന്ത എന്നിവര്‍ സഹോദരങ്ങളുമാണ്. വളപട്ടണം പോലീസ് ഇന്‍ക്വി സ്റ്റ് നടത്തിയ മൃതദേഹം പരിയാ രം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍പോസ്റ്റുമോര്‍ട്ടംനടത്തി.

No comments:

Post a Comment