Latest News

കാസര്‍കോട് മണ്ഡലത്തില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം കസ്റ്റഡി മരണം: ബി.ജെ.പി പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

ജില്ലാ പ്രസിഡണ്ടടക്കം ഇരുന്നൂറോളം പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: പോലീസ് കസ്റ്റ ഡിയിലെടുക്കുന്നതിനിടെ ചൗ ക്കി സി പി സി ആര്‍ ഐ ക്വാര്‍ ട്ടേഴ്‌സില്‍ താമസിക്കുന്ന കാസര്‍ കോട് ടൗണിലെ ഓട്ടോ ഡ്രൈ വര്‍ സന്ദീപ് (28) കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പ്രതി ഷേ ധിച്ച് കാസര്‍കോട് ടൗണ്‍ പോ ലീ സ് സ്‌റ്റേഷന്‍ ഉപരോധിച്ച ബി ജെ പി സംഘ്പരിവാര്‍ നേ താക്കളും പ്രവര്‍ത്തകരുമു ള്‍പ്പെ ടെ ഇരുന്നൂറ് പേര്‍ക്കെതിരെ പോ ലീസ് കേസെടുത്തു.
ബി ജെ പി ജില്ലാപ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്തടക്കം ഇരുന്നൂറ് പേര്‍ക്കെതിരെയാണ് കാസ ര്‍കോട് ടൗണ്‍ പോലീസ് കേസെ ടുത്തത്. മണിക്കൂറുകളോളം പോലീസ് സ്‌റ്റേഷന്‍ ഉപരോധി ക്കുകയും സ്‌റ്റേഷന്‍ വരാന്തയി ല്‍ കുത്തിയിരുന്ന് മാര്‍ഗ തടസ മുണ്ടാക്കുകയും പ്രകോപനപ ര മായ മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്നാണ് കേസ്.
പോലീസ് മര്‍ദനമാണ് മരണ കാരണമെന്നും, കുറ്റക്കാരായ പോലീസ് ഉദ്യോഗ സ്ഥര്‍ക്കെ തി രെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇരുന്നൂറോളം വരുന്ന സംഘ്പരിവാര്‍ പ്രവര്‍ ത്തകര്‍ പോലീസ് സ്‌റ്റേഷ ന്‍ ഉ പരോധിച്ചത്. പോലീസ് കസ്റ്റഡി യിലെടുത്തപ്പോള്‍ ചവിട്ടേറ്റാണ് സന്ദീപ് മരിച്ചതെന്നും, വെള്ളം ചോദിച്ചിട്ടും പോലീസ് നല്‍ കിയില്ലെ ന്നുമാണ് ബി ജെ പിയു ടെ ആരോപണം.
അതേസമയം കാസര്‍ കോട് മണ്ഡലത്തില്‍ ബി.ജെ. പി. ആഹ്വാനം ചെയ്ത ഹര്‍ത്താ ല്‍ പൂര്‍ണ്ണം. അങ്ങിങ്ങ് ഒറ്റപ്പെട്ട അക്രമങ്ങള്‍ അരങ്ങേറി.

No comments:

Post a Comment