Latest News

രാമന്തളി കുടിവെള്ള സമരം തകര്‍ക്കാന്‍ പോലീസ് ഗൂഢനീക്കം-കാണ്‍ഗ്രസ്സ്

പയ്യന്നൂര്‍: കുടിവെള്ളത്തിന് വേണ്ടി രാമന്തളി നിവാസികള്‍ നടത്തുന്ന ധര്‍മ്മസമരം തകര്‍ക്കാന്‍ പോലീസ് ഗൂഢ നീക്കം നടത്തുന്നത് അപലപനീയമാണെന്ന് കോണ്‍ഗ്രസ്സ് നേതാക്കളായ എ.പി. നാരായണന്‍, അഡ്വ. ബ്രിജേഷ് കുമാര്‍, അഡ്വ. നൗഷാദ് വാഴവളപ്പില്‍ , അഡ്വ. ഡി.കെ. ഗോപിനാഥ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
കള്ളക്കേസില്‍ കുടുക്കി സമരസമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് സമരത്തെ തകര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ചിലരും വ്യാമോഹം നടക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.സമരത്തിന് കോണ്‍ഗ്രസ്സ് എല്ലാ പിന്തുണയും നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.

No comments:

Post a Comment