Latest News

വ്യാപാരി കുടുംബ സംഗമം സമാപിച്ചു

പയ്യന്നൂര്‍:സ്വാതന്ത്ര്യ സമരത്തില്‍ പയ്യന്നൂരിലെ വ്യാപാരികളുടെ സം ഭാവന വിലമതിക്കാനാവാത്തതാണെന്നും പയ്യന്നൂരിന്റെ വ്യാപാര മേ ഖലയിലുണ്ടായിരുന്നവരാണ് സ്വാതന്ത്ര്യ സമര രംഗത്തേക്ക് കടന്നു വന്നതെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍.പയ്യന്നൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച കുടുംബസംഗമത്തിന്റെ സമാപന സ മ്മേളനം അയോദ്ധ്യാ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സം സാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ പയ്യന്നൂരിന് ഇടം നേടിക്കൊടുത്ത നിരവധി ചരിത്ര മുഹൂര്‍ത്തങ്ങളുണ്ട്.അതിന്റെയെല്ലാം തിരുശേഷി പ്പുകളായി ഒട്ടേറെ ചരിത്ര സ്മാരകങ്ങളും പയ്യന്നൂരില്‍ നിലനില്‍ ക്കു ന്നുണ്ട്.ഇവയെല്ലാം സംരക്ഷിക്കുകയെന്നത് സര്‍ക്കാര്‍ ഒരു കടമയാ യി ഏറ്റെടുത്തിരിക്കുകയാണ്.ഇതിന്റെ ആദ്യഘട്ടമായാണ് പഴയ പോലീസ് സ്‌റ്റേഷന്‍ കെട്ടിടം സംരക്ഷിച്ച് ചരിത്ര സ്മാരകമായി മാറ്റു ന്നതിന് സര്‍ക്കാര്‍ തൊണ്ണൂറ് ലക്ഷം രൂപ അനുവദിച്ചതെന്നും അദ്ദേ ഹം പറഞ്ഞു.
ചേമ്പര്‍ പ്രസിഡന്റ് കെ.യു.വിജയകുമാര്‍ അദ്ധ്യക്ഷത വഹി ച്ചു.ചേമ്പറിന്റെ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ് നേടിയ വിവേക് പൊതുവാളിന് വേണ്ടി അദ്ദേഹത്തിന്റെ പിതാവ് കെ.പി.ബാ ലകൃഷ്ണപൊതുവാള്‍ മന്ത്രിയില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.ടി. വി.രാജേഷ് എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ അഡ്വ.ശശി വട്ടക്കൊ വ്വല്‍, ചേമ്പര്‍ ജനറല്‍ സെക്രട്ടറി വി.നന്ദകുമാര്‍, ട്രഷറര്‍ എം.കെ. ബഷീര്‍, എം.കെ.തയ്യില്‍, എം.പി.തിലകന്‍, വി.ബാലന്‍,വി.പി.സു മിത്രന്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് കോമഡിഷോയും അരങ്ങേറി.

No comments:

Post a Comment