Latest News

ഹക്കീംവധം: പ്രതികളെ തെളിവെടുപ്പിനെത്തിക്കില്ല ജാമ്യാപേക്ഷ നാളെ പരിഗണിക്കും

പയ്യന്നൂര്‍: കൊറ്റി ജുമാമസ്ജിദ് ജീവനക്കാരന്‍ തെക്കെമമ്പല ത്തെ ഹക്കീമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികളെ തെളിവെടുപ്പിന് കൊറ്റിയിലും പരിസരത്തും കൊണ്ടുവരില്ലെന്ന് അന്വേഷണ സംഘം.
റിമാന്റില്‍ കഴിയുന്നതിനിടെ സി.ബി.ഐസംഘം പ്രതികളെ ഏഴു ദിവസം കസ്റ്റഡിയില്‍ ചോ ദ്യം ചെയ്തിരുന്നു. ആദ്യഘട്ടത്തില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞെങ്കിലും പി ന്നീട് കൊലപാതകവുമായി ബ ന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചാതായാണ് സൂചന.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് താമസിയാതെ ഉ ണ്ടാകുമെന്നാണ് അന്വേഷണസം ഘം നല്‍കുന്ന പുതിയ വിവരം.
എന്നാല്‍ ഗൂഢാലോചന കേ സില്‍ ജയലില്‍ കഴിയുന്നവരില്‍ നിന്ന് കൊലപാതകം ഏതു രീതിയിലാണെന്നും തെളിവ് നശിപ്പിക്കാനും മൃതദേഹം കത്തിച്ച് കളയാന്‍ ഏത് ഇന്ധനമാണ് ഉപയോഗിച്ചതെന്നുമുള്ള വ്യക്തമായ സ്ഥിതീകരണം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്ന സൂ ചനകളാണ് പുറത്തുവരുന്നത്.
ഇത്തരം കാര്യങ്ങള്‍ കൊലപാതകകൃത്യം നിര്‍വ്വഹിച്ചവരുടെ അറസ്റ്റിനുശേഷമെ മാധ്യമങ്ങള്‍ക്ക് നല്‍കുവെന്ന നിലപാടിലാണ് സി.ബി.ഐ സംഘം.
അടുത്ത ദിവസം സി.ബി.ഐ. ഡി.വൈ.എസ്.പി ജെ. ഡാര്‍വി നും സംഘവും തുടരന്വേഷണവുമായി പയ്യന്നൂരിലെത്തിച്ചേരും.
അതേസമയം ഹക്കീംവധക്കേസില്‍ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റ് ചെയ്ത് ജയിലില്‍ റിമാന്റില്‍ കഴിയുന്നനാലുപേരുടെ ജാമ്യാപേക്ഷ നാളെ എറണാകുളം സെഷന്‍സ് കോടതി പരിഗണിക്കും.

No comments:

Post a Comment