Latest News

സി.കെ. ശേഖരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരത്തിന് അപേക്ഷക്ഷണിച്ചു

പയ്യന്നൂര്‍: അരനൂറ്റാണ്ടിലേറെക്കാലം അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയം സാരഥിയും അധ്യാപക അവാര്‍ഡ് ജേതാവുമായിരുന്ന സി.കെ. ശേഖരന്‍ മാസ്റ്ററുടെ പേരില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ മുഖേന ഗ്രന്ഥാലയം ഏര്‍പ്പെടുത്തിയ 2017ലെ സി.കെ. ശേഖരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ജില്ലയിലെ മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകന് വര്‍ഷം തറും നല്‍കുന്നതാണ് പുരസ്‌കാരം. 10,000രൂപയും പ്രശശ്തി പത്രവും ഫലകവുമാണ് പുരസ്‌കാരമായി നല്‍കുക. വിശദമായ ബയോഡാറ്റയും ഗ്രന്ഥശാലാ പ്രവര്‍ത്തനത്തിന്റെ വിശദാംശങ്ങളും ചേര്‍ന്ന അപേക്ഷകള്‍ ബന്ധപ്പെട്ട ഗ്രന്ഥശാലകള്‍ മുഖേന ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ എത്തേണ്ട അവസാന തീയതി മെയ് അഞ്ച്.

No comments:

Post a Comment