Latest News

ആഭ്യന്തര വകുപ്പിന്റെ പൂര്‍ണ്ണ പരാജയം സി.പി.എം സമ്മതിച്ചു-സതീശന്‍ പാച്ചേനി

പയ്യന്നൂര്‍: പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് പൂര്‍ണ്ണ പരാജയമാണെന്നും സി.പി.എമ്മിന്റെ കുറ്റസമ്മതമാണ് രമണ്‍ശ്രീവാസ്തവയെ ആഭ്യന്തരവകുപ്പ് ഉപദേഷ്ടാവാക്കിയതിലൂടെ വെളിവാക്കപ്പെട്ടതെന്ന് സതീശന്‍ പാച്ചേനി.
പശ്ചിമബംഗാളിലെ മുപ്പത്തിയൊന്നോളം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഒട്ടനവധി ഏരിയ കമ്മിറ്റിയും കമ്മിറ്റി ഓഫീസുകളും ബി.ജെ.പിയിലേക്ക് പോയകാര്യം മറച്ചുവെച്ചുകൊണ്ടാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന നുണപ്രചരണം സി.പി.എം നടത്തുന്നത്. ഇത് ലജ്ജാവഹമാണെന്നും സതീശന്‍ പാച്ചേനി പറഞ്ഞു.
ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി ജനറല്‍ സെക്രട്ടറിയായിരുന്ന കെ.പി. മോഹനന്റെ അനുസ്മരണ സമ്മേളനം പയ്യന്നൂര്‍ ഗാന്ധിമന്ദിറില്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവാക്കള്‍ത്ത് മാതൃകയാക്കാവുന്ന സത്യസന്ധനും സൗമ്യനുമായ നേതാവായിരുന്നു മോഹനനെന്നും അദ്ദേഹം അനുസ്മരിച്ചു. പി. പി. കരുണാകരന്‍, അഡ്വ. ഡി.കെ. ഗോപിനാഥ് അദ്യക്ഷത വഹിച്ചു. എം. നാരായണന്‍കുട്ടി, എം.പി ഉണ്ണികൃഷ്ണന്‍, കെ.വി. രാമചന്ദ്രന്‍, എ.പി. നാരായണന്‍, വി.എന്‍. എരിപുരം, അഡ്വ. നൗഷാദ് വാഴവളപ്പില്‍, അഡ്വ. ബ്രിജേഷ്‌കുമാര്‍, കെ. ജയരാജ്, കെ.കെ. ഫല്‍ഗുനന്‍, ടി. നാരായണന്‍ നായര്‍, നവനീത് നാരായണന്‍, പ്രശാന്ത് കോറോം എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment