Latest News

ഹക്കീംവധം: കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി

പയ്യന്നൂര്‍: ഹക്കീംവധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത് തുടര്‍ നടപടികളുമായി സിബി.ഐ മുന്നോട്ടുപോവുകയാണ്. എന്നാല്‍ ജനകീയ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ക്കെതിരെ സമരത്തിനിടെ ചുമത്തപ്പെട്ട കേസുകള്‍ ഇനിയും തീര്‍പ്പായിട്ടില്ല. ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ മുപ്പതോളം പ്രവര്‍ത്തകര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് ചാര്‍ജ്ജ് ചെയ്ത ഏഴുകേസുകളാണ് ഉള്ളത്. ന്യായമായ ആവശ്യത്തിനുവേണ്ടിജനാധിപത്യരീതിയില്‍ സമരം ചെയ്ത് പൊതുപ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്രി കണ്‍വീനര്‍ ലാലു തെക്കെതലക്കല്‍ സി. കൃഷ്ണന്‍ എം.എല്‍.എക്ക് നിവേദനം നല്‍കി.

No comments:

Post a Comment