Latest News

ഇതര സംസ്ഥാന തൊഴിലാളി മരിച്ചനിലയില്‍

പരിയാരം: ഇതര സംസ്ഥാന തൊഴിലാളിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ധര്‍മ്മശാല ഗുഡ് വുഡ് പ്ലൈവുഡ് കമ്പനിയി ലെ തൊഴിലാളി ഒറീസ ഘട്ടക് സ്വദേശി രമേശ് നായക്(30)നെയാണ് ഇന്ന് രാവിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ സഹപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ എഴുന്നല്‍ക്കാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ വിളിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തളിപ്പറമ്പ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി ഇന്‍ക്വിസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കള്‍് പരിയാരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

No comments:

Post a Comment