Latest News

മഹാഭാരതം പ്രചരണ ശില്‍പ്പം ഉദ്ഘാടനം ചെയ്തു

പയ്യന്നൂര്‍:പുരോഗമന കലാസാഹിത്യ സംഘം പയ്യന്നൂര്‍ മേഖലാ കമ്മ റ്റി സംഘടിപ്പിക്കുന്ന മഹാ'ാരതം , സാംസ്‌ക്കാരിക ചരിത്രം പ്രഭാഷ ണ പരമ്പരയുടെ പ്രചരണ ശില്‍പ്പം പെരുമ്പയില്‍ സ്ഥാപിച്ചു.
യുവ ശില്‍പ്പി ഉണ്ണി കാനായി രൂപകല്‍പ്പന ചെയ്ത ശില്‍പ്പം പു.ക.സ. കണ്ടോത്ത് യൂണിറ്റാണ് സ്ഥാപിച്ചത്.നഗരസഭ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ അനാച്ഛാദനം ചെയ്തു.കെ.യു. രാധാകൃ ഷ്ണന്‍ അധ്യക്ഷനായി. കെ പി .ജ്യോതി ,കെ.പവിത്രന്‍, കെ.വി. പ്രശാന്ത് കുമാര്‍, ടി.വി.ചന്ദ്രന്‍ പ്രസംഗിച്ചു.പി.ഷിജിത്ത് സ്വാഗതവും വിനോദ് പയ്യന്നുര്‍ നന്ദിയും പറഞ്ഞു.
ഏപ്രില്‍ മുപ്പതു മുതല്‍ മെയ് നാലുവരെ പയ്യന്നുര്‍ ഗാന്ധി പാര്‍ ക്കിലാണ് ഡോ.സുനില്‍ പി ഇളയിടത്തിന്റെ പ്രഭാഷണം നടക്കുക.

No comments:

Post a Comment