Latest News

പ്രൊഫ. എം.ജി.എസ്. നാരായണന് എ.കെ.പി അവാര്‍ഡ്

പയ്യന്നൂര്‍: സ്വാതന്ത്ര്യ സമരസേനാനിയും ബഹുഭാഷാ പണ്ഡിതനുംനാട്ടുചരിത്രകാരനുമായിരുന്ന വിദ്വാന്‍ എ.കെ. കൃഷ്ണന്‍ മാസ്റ്ററുടെ സ്മരണയിലുള്ള എ.കെ.പി അവാര്‍ഡ് ഈ വര്‍ഷം പ്രൊഫ. എം.ജി.എസ്. നാരായ ണന് .
ചരിത്ര വിജ്ഞാനത്തിലും സാ ഹിത്യമേഖലയിലും അദ്ദേഹം നല്‍കിയ വിശിഷ്ഠ സംഭാവനക ളെ പുരസ്‌കരിച്ചുകൊണ്ടാണ് അ വാര്‍ഡ് നല്‍കുന്നത്. 25,000രൂപയും പ്രശസ്തപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
ഒ.എന്‍.വി, സി. രാധാകൃഷ് ണന്‍, എം.ടി. വാസുദേവന്‍ നാ യര്‍, പുതുശ്ശേരി, സുഗതകുമാരി, കാവാലം, സേതു, ചെമ്മനംചാ ക്കോ തുടങ്ങിയവര്‍ക്കാണ് ഇതി ന് മുന്നേ ഈ അവാര്‍ഡ് സമ്മാനിക്കപ്പെട്ടിട്ടുള്ളത്.
സാഹിത്യത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവിശിഷ്ട വ്യക്തികള്‍ക്കായി 2009 മുതല്‍ നല്‍കി വരുന്ന അവാര്‍ ഡാണിത്. വിദ്വാന്‍ എ.കെ. കൃ ഷ്ണന്‍ മാസ്റ്റര്‍സ്മാരക സമിതിയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ പ്രഗത്ഭരായ സാഹിത്യകാരന്മാരെ പയ്യന്നൂരിലെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തികൊടുക്കുകയെന്ന ഉദ്ദേശ്യവും അവാര്‍ഡ്ദാനത്തി ന്റെ പിന്നിലുണ്ട്. ജീവിതകാലത്ത് സാഹിത്യ സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന വിദ്വാന്‍ എ.കെ. കൃഷ് ണ ന്‍ മാസ്റ്ററുടെ സ്മരണയില്‍ 2006ലാണ്‌സമിതിയുടെപ്രവ ര്‍ ത്തനം തുടങ്ങുന്നത്. ഇതിനകം പയ്യന്നൂരിലെമികച്ചസാംസ്‌കാരി കസംഘടനകളിലൊന്നായിത്തീ രാന്‍ സമിതിക്ക് കഴിഞ്ഞിട്ടുണ്ട്.
ഏപ്രില്‍ പതിനെട്ടിന് വൈകുന്നേരം മൂന്ന്മണിക്ക് തായിനേരിയിലെ കൃഷ്ണസദനത്തില്‍ വെ ച്ച് അവാര്‍ഡ് ദാനപരിപാടിയും അനുസ്മരണ സമ്മേളനവും തി രൂര്‍ മലയാള സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.ക.എം. ഭരതന്‍ ഉദ്ഘാടനം ചെയ്യും. വിദ്വാന്‍ എ.കെ. കൃഷ്ണന്‍ മാസ്റ്റര്‍ സ്മാരക സമിതി അധ്യക്ഷന്‍ പി. അപ്പുക്കുട്ടന്‍ മാസ്റ്റര്‍ അവാര്‍ഡ് സമ്മാനിക്കും. ഡോ. രാഘവന്‍ പയ്യനാട് മുഖ്യപ്രഭാഷണം നടത്തും. പ്രൊ ഫ. കെ. പി. ജയരാജന്‍ സ്മാരക പ്രഭാഷണവും പത്തേര കൃഷ്ണ ന്‍ അനുസ്മരണ ഭാഷണവും നടത്തും. പ്രശസ്ത മറത്തുകളി പണ്ഡിതന്മാരായ കോയൊങ്കര ഭാസ്‌കരന്‍ പണിക്കരും പാണപ്പുഴ പദ്മനാഭന്‍ പണിക്കരും ഗുരുനാഥ സ്മൃതിയില്‍ മറത്തുകളി സംവാദം അവതരിപ്പിക്കും.
പത്രസമ്മേളനത്തില്‍ പി അ പ്പുക്കുട്ടന്‍ മാസ്റ്റര്‍, ഡോ. ഇ. ശ്രീധരന്‍, സദനം നാരായണന്‍, പി. പത്മനാഭന്‍, കെ. പി. വിജയകൃഷ്ണന്‍, യു. നാരായണന്‍, ഇ. രാമചന്ദ്രന്‍, ടി.പി. സുനില്‍കുമാര്‍ എന്നിവര്‍പങ്കെടുത്തു.

No comments:

Post a Comment