Latest News

ഹയര്‍ ഗൂഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ കുടുംബ സംഗമം നടത്തി

തൃക്കരിപ്പൂര്‍: കേരള സ്റ്റേറ്റ് ഹയര്‍ ഗൂഡ്‌സ് ഓണേഴ്‌സ് അസോസി യേഷന്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടുംബ സംഗമവും സംസ്ഥാനജില്ലാ 'ാരവാഹികള്‍ക്ക് സ്വീകരണവും നടത്തി. നടക്കാവ് ശ്രീലയം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.വി.പി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. മേഖല പ്ര സിഡന്റ് പി. കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.വി. ഷിബു, സി. സന്തോഷ്, കെ.വി. സതീശന്‍, ബി.ആര്‍. ബഷീര്‍, ബിജു സ്റ്റാര്‍ എന്നിവര്‍ പ്രസംഗിച്ചു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.പി. അഹമ്മദ് കോയ, ജനറല്‍ സെക്രട്ടറി ടി.വി. ബാ ലന്‍, ട്രഷറര്‍ പി. ഷംസുദ്ദീന്‍, വൈസ് പ്രസിഡന്റുമാരയ മമ്മുഹാജി, പി. രവീന്ദ്രന്‍, എന്‍.എം. ജോര്‍ജ്, സെക്രട്ടറിമാരായ പി.കെ.സന്തോഷ് കുമാര്‍, സലിം മുരിക്കും മൂട്, എ. കോയാമു, സെക്രട്ടേറിയറ്റ് അംഗം പ്രസാദ്കുമാര്‍ പത്തനംതിട്ട, എക്‌സിക്യൂട്ടീവ് അംഗം എന്‍. നാ രായണന്‍, ജില്ലാ ഭാരവാഹികളായ ബാലന്‍ ബളാംതോട്, കെ. ഹം സ, കെ.വി. ഷിബു, കെ. മുരളീധരന്‍, ഫിറോസ് പടിഞ്ഞാര്‍, സുകുമാര്‍ കൊപ്പള, പി.എം. മൊയ്തീന്‍,കെ.സുരേഷ് എന്നിവര്‍ക്ക് സ്വീകരണം നല്‍കി. ഒളവറയിലെ വി. ഷാഹുല്‍ ഹമീദിനെ ആദരിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ ഗാനമേള ഉള്‍പ്പെടെയുള്ള വിവിധ കലാപരി പാടികള്‍ അരങ്ങേറി.

No comments:

Post a Comment