Latest News

ഡി.ജി.പി ഇതൊന്നും കാണുന്നില്ലെ മന്ത്രി മണിയുടെ പ്രസംഗം ഗൗരവതരം-ഹൈക്കോടതി

കൊച്ചി: വൈദ്യുതി മന്ത്രി എം. എം മണിയുടെ സ്ത്രീകള്‍ ക്കെ തിരായ പരാമര്‍ശത്തില്‍ ക ടുത്ത വിമര്‍ശനവുമായിഹൈക്കേ ാടതി. സംഭ വത്തില്‍ ഡി.ജി.പി, ഇടുക്കി എസ്. പി എന്നിവര്‍ വിശദീ കര ണം നല്‍കണമെന്ന് കോടതി ആ വശ്യപ്പെട്ടു.
സംസ്ഥാനത്ത് എന്താണ് സം ഭവി ച്ചുകൊണ്ടിരിക്കുന്നത്, സം സ്ഥാനത്ത് എന്തും ആവാം എന്ന സ്ഥിതിയാണോ ഉള്ളതെന്നും ഇവിടുത്തെ പോലീസ് മേധാവി ഇതൊന്നും കാണുന്നി ല്ലേയെ ന്നും മണിക്കെതിരെ എന്ത് നടപ ടിയാണ് കൈക്കൊണ്ടതെന്നും കോടതി ചോദിച്ചു.
മൂന്നാറിലെ തൊഴിലാളി സ് ത്രീകള്‍ക്കെതിരെഎം.എം മണി നടത്തിയ പ്രസ്താവന ഗൗരവ തരമാണെന്നും മണിയുടെ പ്ര സംഗത്തിന്റെ സി.ഡി ഹാജരാ ക്കണമെന്നും കോടതി നിര്‍ദേ ശിച്ചു.
എന്നാല്‍ എം.എം മണി നട ത്തിയ പരാമര്‍ശം സ്ത്രീകളെ ഉ ദ്ദേശിച്ചായിരുന്നില്ലെന്നും മാധ്യമ പ്രവര്‍ത്തകരെയാണ് വിമര്‍ശി ച്ചതെന്നുമായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വിശദീകരണം. ഇതിനോട്മാധ്യമ പ്രവര്‍ത്തക രെ എന്തുംപറയാമോ എന്നാണ് കോ ടതിപ്രതികരിച്ചത്.മാധ്യമ പ്രവ ര്‍ത്തരുംപൗരാവകാശ മുള്ള വരാ ണെന്നുംകോടതിഓര്‍മി പ്പിച്ചു.
മൂന്നാറിലെ പെമ്പിളൈ ഒരുമെ സമരത്തെക്കുറിച്ചു മോശമായി പ്രസംഗിച്ച മന്ത്രി എം.എം. മണി ക്കെതിരെ കേസെടുക്കാന്‍ ഡി. ജി.പിക്ക് നിര്‍ദേശം നല്‍കണ മെ ന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ജോര്‍ജ് വട്ടുകുളമാണ് ഹൈകോടതിയില്‍ ഹരജി നല്‍ കിയത്.
ഇടുക്കി കുഞ്ചിത്തണ്ണിയിലെ യോഗത്തില്‍ മന്ത്രി മണി നട ത്തിയ വിവാദ പ്രസംഗത്തിന്റെ പേരില്‍ നടപടിയെടുക്കാന്‍ സം സ്ഥാന പൊലീസ് മേധാവിയോ ആഭ്യന്തര സെക്രട്ടറിയോ ത യാറായിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ അപ മാനിക്കുന്ന പരാമര്‍ശവും മന്ത്രി യുടെ ഭാഗത്തു നിന്നുണ്ടായ താ യി ഹര്‍ജിക്കാരന്‍ ചൂണ്ടി ക്കാട്ടി. സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി നല്‍കിയതോടെകേസ്പരിഗ ണി ക്കുമെന്നുംപൗരാവകാശം സം ബന്ധിച്ച്പരിശോധിക്കുമെന്ന നി ലപാടാണ്‌കോടതിയെടുത്തത്.

No comments:

Post a Comment