Latest News

വലിയ പറമ്പില്‍ വീണ്ടും കോണ്‍ഗ്രസ്സ്-ലീഗ് തര്‍ക്കം

തൃക്കരിപ്പൂര്‍: വലിയ പറമ്പ് പഞ്ചായത്തില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും വീണ്ടും തര്‍ക്കം. റോഡ് പ്രശ്‌നത്തിന്റെ പേരില്‍ കോണ്‍ഗ്രസ് വലിയപറമ്പ് മണ്ഡലം കമ്മിറ്റി നടത്തുന്ന ഉപരോധസമര ത്തിനെതി രെ ലീഗ് പരസ്യപ്രതികരണവുമായി രംഗത്തുവന്നതോടെയാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള തുറന്ന പോരിന് കളമൊരുങ്ങിയത്.
യുഡിഎഫിലെ പ്രമുഖ കക്ഷികളായ കോണ്‍ഗ്രസും ലീഗും ജില്ല യിലെ മറ്റു'ാഗങ്ങളില്‍ ഐക്യത്തില്‍ കഴിയുമ്പോള്‍ വലിയപറമ്പില്‍ സ്ഥിതി വ്യത്യസ്തമാണ്. ഏറെക്കാലമായി ലീഗും കോണ്‍ഗ്രസും വലിയപറമ്പ് പഞ്ചായത്തില്‍ കീരിയും പാമ്പുമാണ്. തൃക്കരിപ്പൂര്‍ കടപ്പുറം ,രാമന്തളി കടപ്പുറം പി എം ജി എസ് വൈ പദ്ധതി റോഡ് പ്ര വൃത്തി ഉടന്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടും വലിയപറമ്പ് പാലംകന്നുവീട് കടപ്പുറം റോഡ് കാലിച്ചാന്‍കാവ് മുതല്‍ കന്നുവീട് സന്നിധാനം വരെ ടാറിങ്ങ് നടത്തുന്നതിന് അനുവദിച്ച തുക വകമാ റ്റിയതില്‍ പ്രതിഷേധിച്ചുമാണ് കോണ്‍ഗ്രസ് ഇന്ന് ഉപരോ ധസമരം നടത്തുന്നത്.
എന്നാല്‍ ഈ സമരം അനവസരത്തിലുള്ളതും അനാവശ്യവുമാ ണെന്നാണ് വലിയപറമ്പ് പഞ്ചായത്ത് പ്രസിഡണ്ടും ലീഗ് ജില്ലാ കമ്മിറ്റി അംഗവുമായ എം ടി അബ്ദുല്‍ജബ്ബാറിന്റെ പ്രതികരണം. റോ ഡ് പണി നടത്തുന്നതിനാവശ്യമായ ചരല്‍ മണ്ണ് ലഭ'്യമാക്കുന്നതിന് പി കരുണാകരന്‍ എം പി, എം രാജഗോപാലന്‍ എം എല്‍ എ എന്നി വരുടെ നേതൃത്വത്തില്‍ ശ്രമം തുടങ്ങിയ സാഹചര്യത്തില്‍ ഇത്തര മൊരു ഉപരോധസമരം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനേ ഇടവരു ത്തൂവെന്ന് അബ്ദുല്‍ജബ്ബാര്‍ കുറ്റപ്പെടുത്തി.

No comments:

Post a Comment