Latest News

രാമന്തളി മാലിന്യ സമരം: ജനാധിപത്യ സമരത്തെ അടിച്ചമര്‍ത്തുന്നത് ബുദ്ധിരഹിതം-അബ്ദുള്‍ ലതീഫ് സഅദി

പയ്യന്നൂര്‍: ജനാധിപത്യ രീതിയില്‍ സമരം ചെയ്യുന്ന രാമന്തളി ജനത യെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ബുദ്ധിരഹിതമാ ണ്.ജനകീയ സമരം വിജയിക്കുക തന്നെ ചെയ്യുമെന്ന് എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ അബ്ദുള്‍ ലതിഫ് സഅദി പറഞ്ഞു.രാമന്തളിയിലെ മാലിന്യവിരുദ്ധ സമരത്തിന് പിന്തുണയുമായി ജന ആരോഗ്യ സംര ക്ഷണ സമിതിയുടെ സമരപന്തലില്‍ എസ് വൈ എസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ഐക്യദാര്‍ഢ്യം ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു അദ്ദേഹം.
രാമന്തളി ജനതയുടെ കുടിവെള്ളം നിഷേധിക്കുന്ന നിലപാട് പ്രതി ഷേധാര്‍ഹമാണ്. ആരോഗ്യമുള്ള ജനതയാണ് സര്‍ക്കാറിന്റെ സമ്പ ത്ത്. ആരോഗ്യമില്ലാത്ത ജനതയ്ക്ക് സൈന്യത്തിന്റെ കാവല്‍ ആവശ്യ മില്ല. കിടപ്പാടം അടക്കമുളള സര്‍വ്വസ്വവും രാജ്യരക്ഷയ്ക്ക് വേണ്ടി ത്യജിച്ച രാമന്തളി ജനത മലിനജലം കുടിക്കണമെന്ന് പറയുന്നത് നീതികരിക്കുവാന്‍ കഴിയില്ല. പട്ടിണി കിടക്കുന്നവന്റെ മനസ്സിന്റെ വിശപ്പിനൊപ്പം സര്‍ക്കാര്‍ നിലകൊണ്ട് പ്രശനം രമ്യമായി പരിഹരിക്കു വാന്‍ ശ്രമിക്കണമെന്നും അബ്ദുള്‍ ലതീഫ് സഅദി പറഞ്ഞു. സമര സമിതി ചെയര്‍മാന്‍ ആര്‍ കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഹാമിദ് മാസ്റ്റര്‍ ,എസ് വൈ എസ് നേതാക്കളായ അബ്ദുളള കുട്ടി ബാഖവി,അബ്ദുള്‍ ജബ്ബാര്‍ മാവിച്ചേരി, അബ്ദുറസാഖ് മാണിയൂര്‍, നിസാര്‍ അതിരകം, ഈസ്മായില്‍ കാങ്കോല്‍, ഇസ്ഹാഖ് പാലക്കോട്, അബ്ദുറഹ്മാന്‍ സഖാഫി പ്രസംഗിച്ചു. സുനില്‍ രാമന്തളി സ്വാഗതവും പി കെ നാ രായണന്‍ നന്ദിയും പറഞ്ഞു.
നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായി അനാഥരില്ലാത്ത ഭാരതം പ്രവര്‍ത്തകരായ ഡോ.ടി എന്‍ സുരേന്ദ്രനാഥ്, ദിനു മൊട്ടമ്മല്‍, കുഞ്ഞിമംഗലം വിജയന്‍ ,സമരസമിതി പ്രവര്‍ത്തക കെ പി കുഞ്ഞി പാര്‍വതി എന്നിവര്‍ അനുഭാവ ഉപവാസം നടത്തി.ചടങ്ങില്‍ പ്രൊഫ: എം ജെ മേരി, സി പൂമണി, മോഹനന്‍ മാസ്റ്റര്‍, സി രാമചന്ദ്രന്‍ സംസാ രിച്ചു.ഉപവാസം അനുഷ്ഠിച്ചവര്‍ക്ക് എന്‍ അബ്ദുള്‍ ലത്തീഫ് സഅദി നാരങ്ങനീര് നല്‍കി.

No comments:

Post a Comment