Latest News

ഹക്കീംവധം: കൂട്ടുപ്രതികള്‍ക്കായി സി.ബി.ഐ. സംഘം വീണ്ടും പയ്യന്നൂരിലെത്തി

പയ്യന്നൂര്‍: ഹക്കീംവധക്കേസിലെ കൂട്ടുപ്രതികള്‍ക്കായി സി.ബി. ഐ സംഘം പിടിമുറുക്കി. ഒരു ഇടവേളക്ക് ശേഷം വീണ്ടും സി.ബി.ഐ സംഘം പയ്യന്നൂരിലെത്തി. ഇന്നലെ രാത്രി വിവിധ കേ ന്ദ്രങ്ങളില്‍ പ്രതികള്‍ ക്കായി സി.ബി.ഐസംഘം വ്യാപക തെരച്ചില്‍ നടത്തി.
കൊലയാളി സംഘത്തെ തി രിച്ചറിഞ്ഞ അന്വേഷണ സംഘം ഇവരെ നിരീക്ഷിച്ചുവരികയാണ്. അറസ്റ്റുള്‍പ്പെടെയുള്ള കാര്യങ്ങ ള്‍ താമസിയാതെ ഉണ്ടാകുമെന്ന് അന്വേഷണ സംഘം കഴിഞ്ഞദി വസം സൂചന നല്‍കി.
സംഭവത്തിലുള്‍പ്പെട്ട ചിലരു ടെ വീടും പരിസരവും നിരീക്ഷണത്തിലാണ്. ഇതിനായ് ജില്ലാ പോലീസ് സേനയുടെ പ്രത്യേക സഹായം തേടിയതായും സൂചനയുണ്ട്.
ഒളിവില്‍ പോകാനുള്ള സാ ധ്യ ത കണക്കിലെടുത്ത് മൊബൈ ല്‍ ഫോണിലും അല്ലാതെയും ആ രൊക്കെയായി പ്രതികള്‍ ബന്ധപ്പെടുന്നുണ്ടെന്ന് സി.ബി. ഐ സംഘം നിരീക്ഷിച്ചുവരികയാണ്.
ഹക്കീംവധക്കേസില്‍ ഗൂഢാലോചന, കൊലപാതകം, തെളി വ് നശിപ്പിക്കാന്‍ കൂട്ടുനിന്നവര്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ പട്ടിക അന്വേഷണ സംഘം കോ ടതിയില്‍ ഇന്ന് സമര്‍പ്പിക്കും. വ രും ദിവസങ്ങളില്‍ ദൃക് സാക്ഷികളും അന്വേഷണത്തിന് മു മ്പാകെ വരുമെന്നാണ് സൂചന. കൂട്ടുപ്രതികള്‍ക്കുവേണ്ടി റെയ്ഡ് ഉള്‍പ്പെടെയുള്ള സാഹചര്യം മു ന്നില്‍ കണ്ട് അന്വേഷണസംഘത്തിന് ആവശ്യമായ സേനാബലം കൂട്ടാനും നീക്കം തുടങ്ങി.
എറണാകുളം സെഷന്‍സ് കോടതിയില്‍ അറസ്റ്റിലായപ്രതികളുടെ ജാമ്യാപേക്ഷയിന്മേല്‍ സി.ബി.ഐ ഇന്ന് വിശദീകരണം നല്‍കും.
ഏറെ കോളിളക്കം സൃഷ്ടിച്ച ഹക്കീം വധക്കേസ് പലഘട്ടങ്ങളിലും അട്ടിമറിക്കും തേച്ചുമായ്ച്ചുകളയാനും ശ്രമം നടന്നിരുന്നു. എന്നാല്‍ ജനകീയപ്രക്ഷോഭങ്ങ ളും സി. കൃഷ്ണന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ നടത്തിയ പ്രക്ഷോഭസമരങ്ങളുടെ ഭാഗമായും സമരസമിതി കണ്‍വീനര്‍ ടി. പുരുഷോത്തമന്‍, കൊല്ലപ്പെട്ട ഹക്കീമിന്റെ ഭാര്യ സീ ന ത്ത് എന്നിവര്‍ പ്രത്യേകം പ്രത്യേ കം ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിന്മേല്‍ കേസ് സി.ബി.ഐക്ക് വിടുകയയിരുന്നു.
2014 ഫിബ്രവരി പത്തിനാണ് ഹക്കീമിന്റെ കത്തിക്കരിഞ്ഞനിലയില്‍ നാട്ടുകാര്‍ കണ്ടത്..

No comments:

Post a Comment