Latest News

രാമന്തളിക്കാര്‍ വിഷു ഉപേക്ഷിക്കും; സമരം ജില്ലാ കേന്ദ്രത്തിലേക്ക്

പയ്യന്നൂര്‍:ഏഴിമല നാവിക അക്കാദമിയിലെ മാലി ന്യ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ടു കൊണ്ട് നേവല്‍ ഗേറ്റിന് മുന്നില്‍ നടക്കുന്ന അനിശ്ചിത കാല നിരാഹാര സമരത്തോട് അനുഭാവം രേഖപ്പെടുത്തി രാമന്തളിക്കാര്‍ വിഷു ആഘോഷം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അന്നേ ദിവസം നിരാഹാര പന്തലില്‍ നാട്ടുകാര്‍ ഉപവസിക്കും. അ ക്കാദമിയിലെ മാലിന്യപ്ലാന്റ് മൂലം രാമന്തളി യിലെ കിണറുകളും, അന്തരീക്ഷവായുവും മലീമസമാക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ക്ക് ആഘോഷം നിരര്‍ത്ഥകമാണ്. ജന ആരോഗ്യ സം രക്ഷണ സമിതി യോഗം അഭിപ്രായപ്പെട്ടു.
ഈ പ്രശ്‌നം ഉന്നയിച്ച് കഴിഞ്ഞ മാര്‍ച്ച് ഇരുപത്തിമൂന്നു മുതല്‍ ആരംഭിച്ച അനിശ്ചിതകാല സമരം തുടരുകയാണ്. സമരം നടത്തു ന്നവരുമായി ചര്‍ച്ച ചെയ്യാനോ, പ്രശ്‌നം പരിഹരിക്കാനോ അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെ ടാത്ത സാഹചര്യത്തില്‍ സമരം ശക്തമാക്കാന്‍ ജന ആരോഗ്യ സം രക്ഷണ സമിതി തീരുമാനിച്ചു. പന്ത്രണ്ടിന് ബുധനാഴ്ച കണ്ണൂരില്‍ സമര സഹായസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന കലക്ടറുടെ വസതയിലേക്കുള്ള മാര്‍ച്ച് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
ഇന്ന് വൈകുന്നേരം ആറ് മണിക്ക് നിരാഹാര സമരത്തോട് അ നുഭാവം രേഖപ്പെടുത്തി പ്രശസ്ത ഹിപ്പ്‌നോ മജീഷ്യന്‍ ഗംഗന്‍ അ ഴീക്കോടിന്റെ ദിവ്യാത്ഭുത അനാവരണം സമര പന്തലില്‍ നടക്കും. അന്ധവിശ്വാസങ്ങളുടെ കാണാപ്പുറങ്ങള്‍ മാജിക്കിലൂടെ അനാ വരണം ചെയ്യും.

No comments:

Post a Comment