Latest News

രാമന്തളിയിലെ മാലിന്യ പ്രശ്‌നം: പരിഹാരമുണ്ടാവണം

പയ്യന്നൂര്‍: രാമന്തളിയിലെ മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട് ജനാരോഗ്യ സംരക്ഷണ സമിതി നടത്തുന്ന അനിശ്ചിതകാല സമരം അമ്പത്തിനാല് ദിവസം പിന്നിട്ട സാഹചര്യത്തില്‍ അടിയന്തിരമായും ബന്ധപ്പെട്ട അധികാരികള്‍ പ്രശ്‌ന പരിഹാരം കാണുവാന്‍ മുന്നോട്ടുവരണമെന്ന് ഐ.എന്‍.ടി.യു.സി കണ്ണൂര്‍ജില്ലാ സെക്രട്ടറി അഭിപ്രായപ്പെട്ടു.
മൗലികാവകാശങ്ങളുടെ ലംഘനമായി മാറിയിട്ടും വിഷയത്തില്‍ വിവിധ ഘട്ടങ്ങളിലായി നടന്ന ചര്‍ച്ചയില്‍ ജനാരോഗ്യ സംരക്ഷണ സമിതിയുടെയോ നാട്ടുകാരുടെയോ പ്രതിനിധികളെ ക്ഷണിച്ചില്ലെന്നും ആക്ഷേപം നിലനില്‍ക്കുകയാണെന്നുംരാജ്യ സുരക്ഷയെന്നപോലെ ജനങ്ങളുടെ ജീവനും രക്ഷ നല്‍കണമെന്നും ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചത് രാജ്യരക്ഷ അംഗീകരിക്കുവാന്‍ കഴിയുമോയെന്നും രാജ്യരക്ഷ നല്‍കുവാന്‍ നാവികര്‍ ബാധ്യസ്ഥരാണെന്നും രാജ്യത്തിലെ ജനങ്ങളുടെ ജീവിക്കാനുള്ള കുടിവെള്ളം ഇല്ലാതെ ജീവിക്കാന്‍ പറ്റുമോയെന്നും പ്രശ്‌നം അടിയന്തിരമായും പരിഹരിക്കുവാന്‍ മുന്നോട്ടുവരണമെന്നും ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു

No comments:

Post a Comment