Latest News

ബഹളം: സഭ ഇന്നുംസ്തംഭിച്ചു

തിരു: സ്ത്രീത്വത്തെ അപ മാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണി യുടെ രാജി ആവശ്യപ്പെട്ട് പ്രതി പക്ഷ ബഹളം ഉയര്‍ത്തിയ തോ ടെ തുടര്‍ച്ചയായ രണ്ടാം ദിവസ വും നിയമസഭ സ്തംഭിച്ചു. സഭാ നടപടികള്‍ തുടരാനാ വാതെ വന്നതോടെ സ്പീക്കര്‍ പി.ശ്രീരാ മകൃഷ്ണന്‍ സ' ഇന്നത്തേക്ക് പി രിയുന്നതായി പ്രഖ്യാപിച്ചു. മ ണിയുടെ രാജിയില്‍ കുറ ഞ്ഞ തൊന്നും സ്വീകാര്യമല്ലെന്ന് പ്രതി പക്ഷ നേതാവ് രമേശ് ചെന്നി ത്തല ആവര്‍ത്തിച്ച് വ്യക്തമാക്കി.
മണിക്കെതിരായ പ്രക്ഷോഭം ശക്തമാക്കാന്‍ കഴിഞ്ഞ ദിവസം യു.ഡി.എഫ് തീരുമാനിച്ചതിന്റെ തുടര്‍ച്ചയായുള്ള സംഭവ ങ്ങളാ ണ് സഭ യില്‍ അരങ്ങേറി യത്.
അതേസമയം, സര്‍ക്കാരിനെ അനുസരിക്കാത്ത ഉദ്യോഗസ്ഥര്‍ പദവിയില്‍ ഉണ്ടാവില്ലെന്ന് മു ഖ്യമന്ത്രി മറുപടിയായി പറഞ്ഞു. തോന്നുന്നത് പോലെ ചെയ്യാന്‍ ഇത് വെള്ളരിക്കാപ്പട്ടണം അല്ലെ ന്നും പിണറായി വ്യക്തമാക്കി. ഇതിന് പിന്നാലെ പ്രതിപക്ഷം ന ടുത്തളത്തിലറങ്ങി മുദ്രാവാക്യം വിളി തുടങ്ങി. തുടര്‍ന്ന് വേഗ ത്തില്‍ നടപടികള്‍ പൂര്‍ത്തിയാ ക്കി സഭ ഇന്നത്തേക്ക് പിരിയുക യായിരുന്നു.

No comments:

Post a Comment