Latest News

ജൈവകൃഷി പഠനക്ലാസും നാടന്‍വിത്തുകളുടെ കൈമാറ്റവും നാളെ

പയ്യന്നൂര്‍: നല്ല ഭൂമി, ഭക്ഷ്യആരോഗ്യ സ്വരാജ് കൂട്ടായ്മയുടെ പ്രതിമാസ ജൈവ കര്‍ഷക സംഗമം നാളെ രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ ബി.ആര്‍.സിഹാളില്‍ വെച്ച് നടക്കും.
നാടന്‍വിത്തുകളുടെ കൈമാറ്റവും ജൈവകൃഷി പഠനക്ലാസും ഉണ്ടാകും. പ്രശസ്ത ജൈവ കര്‍ഷകന്‍ ചന്ദ്രന്‍നെല്ലിക്കോട്, എടപ്പാള്‍ ജൈവകൃഷി വിജയവഴികള്‍ എന്ന വിഷയത്തില്‍ ക്ലാസെടുക്കും. സംഗമത്തോടനുബന്ധിച്ച് ജൈവോല്‍പന്ന ചന്തയും നടക്കും.

No comments:

Post a Comment