Latest News

ഹക്കീംവധം: സിബി.ഐക്ക് അന്ന് വിമര്‍ശനം ഇന്ന് പൂച്ചെണ്ട്

പയ്യന്നൂര്‍: ഹക്കീംവധം അന്വേഷിക്കുന്ന സി.ബി.ഐ സംഘത്തെ വിമര്‍ശിചച്ചും ആര്‍ക്കുവേണ്ടിയാണ് സി.ബി.ഐ അന്വേഷണമെന്നും കേസ് എന്‍.ഐ.എയെ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും പ്രചരണ ബോര്‍ ഡുകള്‍ സ്ഥാപിച്ചവര്‍ ഇന്ന് ഹക്കീം കേസിലെ പ്രതികളെ പിടികൂടിയ സി.ബി.ഐ സംഘത്തിന് സ്‌നേഹാദരവും ബിഗ് സല്യൂട്ടും നല്‍കി വീണ്ടുംകൊറ്റിയില്‍ ഫ്‌ളക്‌സ് ബോര്‍ഡ്.
ഇന്ന് രാവിലെയാണ് മനുഷ്യാവകാശ വേദി ജില്ലാകമ്മിറ്റിയുടെ പേരില്‍ കൊറ്റിയില്‍ ഫ്‌ളക്‌സ്‌ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.
മാര്‍ച്ച് ഇരുപത്തിനാലിനാണ് സി.ബി.ഐ സംഘത്തെ വിമര്‍ശിച്ചുകൊണ്ട് ആദ്യം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷക്ഷപ്പെട്ടത്. ബോര്‍ഡുകള്‍ സ്ഥാപിച്ചതിന് പിന്നില്‍ ആരാണെന്ന് സി.ബി.ഐ സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഹക്കീംവധക്കേസില്‍ സി.ബി.ഐ സംഘം നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഒരുമാസം തികയുമ്പോഴാണ് വീണ്ടും അനുമോദന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.

No comments:

Post a Comment