Latest News

വിദ്വാന്‍ എ.കെ.കൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണവും അവാര്‍ഡ്ദാനവും നാളെ

പയ്യന്നൂര്‍: വിദ്വാന്‍ എ.കെ. കൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണവും അവാര്‍ഡ് വിതരണവും നാളെ വൈകുന്നേരം മൂന്നുമണിക്ക് പയ്യന്നൂര്‍ തായിനേരി കൃഷ്ണസദനത്തില്‍ നടക്കും. എ.കെ. കൃഷ്ണന്‍ മാസ്റ്റര്‍ സ്മാരക സമിതിയും എ.കെ.പി ഓറിയന്റല്‍ റിസര്‍ച്ച് ആന്റ് പബ്ലിക് ലൈബ്രറിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സദനം നാരായണന്റെ അധ്യക്ഷതയില്‍ മലയാളം സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.കെ.എം. ഭരതന്‍ ഉദ്ഘാടനം ചെയ്യും. ഡോ. രാഘവന്‍ പയ്യനാട് മുഖ്യപ്രഭാഷണം നടത്തും.
2017ലെ എ.കെ.പി അവാര്‍ഡ് പ്രൊഫഎം.ജി.എസ്. നാരായണന് പി. അപ്പുക്കുട്ടന്‍ സമ്മാനിക്കും. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജന്‍ സ്മാരക പ്രഭാഷണം നടത്തും. കൗമ്‌സിലര്‍ പോത്തേര കൃഷ്ണന്‍ അനുസ്മരണ ഭാഷണം നടത്തും. തു ടര്‍ന്ന് നടക്കുന്ന മറത്തുകളി സംവാദത്തില്‍ ഭാസ്‌കരന്‍ പണിക്കര്‍ കൊയോങ്കരയും പാണപ്പുഴപത്മനാഭന്‍ പണിക്കരും പങ്കെടുക്കും.

No comments:

Post a Comment