Latest News

ചക്ക മഹോത്സവത്തിന് തൃക്കരിപ്പൂരില്‍ തുടക്കമായി

തൃക്കരിപ്പൂര്‍: ജൈവ കാര്‍ഷിക സംസ്‌കാരം തിരിച്ചു പിടിക്കാനും ചക്കയുടെ ജൈവ മൂല്യവും ഔഷധ ഗുണങ്ങളും തിരിച്ചറിയാനു മായി നാട്ടറിവ് പഠന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ തൃക്കരിപ്പൂരില്‍ ഒരുക്കിയ 'തേന്‍വരിക്ക' ചക്ക മഹോത്സവത്തിന് തുടക്കമായി. ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലി ല്‍ ജൈവ കാര്‍ഷികോല്‍പന്നമേളയുടെ ഉദ്ഘാടനം ജൈവ കര്‍ ഷകനും സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് അവാര്‍ഡ് ജേതാ വുമായ അഗസ്തി പെരുമാട്ടിക്കുന്നേല്‍ നിര്‍വഹിച്ചു. കൃഷിക്കാര്‍ സംഘടിക്കില്ല എന്ന ബോധ്യം മാറിമാറിവരുന്ന സര്‍ക്കാരുകള്‍ക്ക് ഉള്ളതാണ് കൃഷി പിന്നോക്കം പോകുന്നതില്‍ പ്രധാന കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കൃഷിയില്‍ സ ജീവമായിരുന്ന യുവ തലമുറയെ കൃഷിയിലേക്ക് തിരിച്ചു കൊണ്ടു വരുകയെന്ന ലക്ഷ്യം നമുക്കുണ്ടാവണമെന്നും അഗസ്തി പറഞ്ഞു. എങ്കിലേ കൃഷിക്ക് ഭാവിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സം ഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.വി.രാഘവന്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കറ്റ് അംഗം അഡ്വ. വി.പി.പി. മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. ജൈവ കര്‍ഷക അവ ാര്‍ഡ് ജേതാക്കളായ അഗസ്തി പെരുമാട്ടിക്കുന്നേല്‍, കെ.ബി.ആര്‍. കണ്ണന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ടി.വി. ജനാര്‍ദ്ദനന്‍, ബ്ലോക്ക് പഞ്ചായത്തംഗം സി. രവി, ഗ്രാമ പഞ്ചായത്തംഗം ടി.വി.കുഞ്ഞികൃഷ്ണന്‍, പി. കോരന്‍ മാസ്റ്റ ര്‍,പി. കുഞ്ഞിക്കണ്ണന്‍, കെ.വി.മുകുന്ദന്‍, കെ.വി. അമ്പു, മനോഹരന്‍ കൂവാരത്ത്, എം. ഗംഗാധരന്‍, പ്രഫ. ടി.എം. സുരേന്ദ്രനാഥ്, കെ.വി. ജതീന്ദ്രന്‍, വി.വി. കൃഷ്ണന്‍, എം.കെ. പ്രസന്ന, ഉറുമീസ് തൃക്കരിപ്പൂര്‍, കെ.ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ആദ്യ ദിവസം ചക്കയു ടെ കാലിക പ്രസക്തി എന്ന വിഷയത്തില്‍ കെ.ബി.ആര്‍. കണ്ണന്‍ പ്രഭാഷണം നടത്തി.
വിവിധ ദിവസങ്ങളില്‍ ചക്ക മൂല്യ വര്‍ദ്ധിത ഉല്‍പ്പന്ന ക്‌ളാസ്, നൂതന ജൈവ കൃഷി രീതികള്‍, ജീവിത ശൈലീ രോഗങ്ങള്‍ എന്നിവയില്‍ വിദഗ്ധര്‍ ക്‌ളാസുകള്‍ നയിക്കും. കൃഷി യും കാര്‍ഷിക സംസ്‌കാരവും അന്യമായിക്കൊണ്ടിരിക്കുന്ന കാലത്ത് പരിസ്ഥിതിആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുക ലക്ഷ്യമിട്ടാണ് കാങ്കോല്‍ വേദിക നാട്ടറിവ് പഠന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയില്‍ ചക്ക മഹോത്സവം സംഘടിപ്പിച്ചത്.
രാവിലെ പതിനൊന്ന് മണിമുതല്‍ രാത്രിഎട്ടുമണി വരെ നടക്കുന്ന ജൈവ കാര്‍ഷിക മേള ഒരാഴ്ച നീളും. വിവിധ ഇനം പ്ലാവ് മാവിന്‍ തൈകള്‍, ഔഷധ സസ്യങ്ങള്‍, പഴവര്‍ഗ ചെടികള്‍ തുടങ്ങിയ വക്കായി പ്രത്യേ ക സ്റ്റാളുകള്‍ക്ക് പുറമെ ചക്ക കൊണ്ടുള്ള മൂല്യ വര്‍ദ്ധിത ഉല്‍പ്പന്ന ങ്ങളുടെ നിര്‍മാണവും ശനിയാഴ്ച മുതല്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്.

No comments:

Post a Comment