Latest News

വിഷ വിമുക്ത സന്ദേശവുമായി കുട്ടികളുടെ ക്യാമ്പ് സന്ദര്‍ശനം

കണ്ടോത്ത്: അന്നൂരില്‍ ആരംഭിച്ചബാലസംഘം പയ്യന്നൂര്‍ ഏരി യ വേനല്‍ത്തുമ്പി പരിശീലന ക്യാമ്പിലേക്ക് കണ്ടോത്ത് നി ന്നും കൂട്ടുകാരെത്തിയത് കൈനിറയെ നാടന്‍പഴങ്ങളുമായി. തി കച്ചുംവേറിട്ട സന്ദര്‍ശനം പഠിതാക്കള്‍ക്കും നാട്ടുകാര്‍ക്കും നവ്യാനുഭവമായി.
അന്നൂരില്‍ കഴിഞ്ഞ ദിവ സം ആരംഭിച്ച വേനല്‍ത്തു മ്പി പരിശീലന ക്യാമ്പില്‍ ഇരുപത്തിയഞ്ച്പഠിതാക്കളാണുള്ളത്. ക്യാ മ്പംഗങ്ങളെസന്ദര്‍ശിക്കാനായി ബാലസംഘം വെള്ളൂര്‍ സൗ ത്ത് വില്ലേജിലെ കുട്ടികള്‍ കൈനിറയെ നാടന്‍ പഴങ്ങളും പ്രകൃതിദത്ത പാനീയങ്ങളുമായാണ് എ ത്തിച്ചേര്‍ന്നത്. വിവിധഇനം മാ ങ്ങ, തേന്‍വരിക്ക ചക്ക, കരിമ്പ്, നാടന്‍നെല്ലിക്ക, ഇളനീര്, ചാമ്പക്ക, കപ്പക്ക, വാഴപ്പഴം, ഞാവല്‍ പഴം എന്നിവ കുട്ടികള്‍ തന്നെ ശേഖരിച്ച് കണ്ടോത്ത് നിന്നും സൈക്കിള്‍ റാലിയായാണ് അ ന്നൂരിലെ ക്യാമ്പിലേക്കെത്തിച്ചേര്‍ന്നത്. ഓലയില്‍ തീര്‍ത്ത വിവിധ കളിപ്പാട്ടങ്ങളും ക്യാമ്പംഗങ്ങള്‍ക്ക് സമ്മാനിച്ചു. ഷിജില്‍ ഭാസ്‌കര്‍, ശരത് തമ്പാന്‍, ഗൗതം, വി.ടി. രഞ്ജിത്ത്, വി.വി. ശോഭ എന്നിവര്‍ നേ തൃത്വം നല്‍കി. അന്നൂരില്‍ കെ.കെ. ഗംഗാധരന്‍, സി. കരുണാകരന്‍, കെ.യു രാധാകൃഷ്ണന്‍, എ. മുകുന്ദന്‍, നവനീത് എന്നിവര്‍ ചേ ര്‍ന്ന് കുട്ടികളെ സ്വീകരിച്ചു.
ഏപ്രില്‍ മുപ്പതുവരെയാണ് അന്നൂരില്‍ വേനല്‍ത്തുമ്പി പരിശീലനം നടക്കുന്നത്. തുടര്‍ന്ന് മെയ് രണ്ട് മുതല്‍ പയ്യന്നൂര്‍ ഏരിയയി ലെ വിവിധ പ്രദേശങ്ങളില്‍ തുമ്പികള്‍ പര്യടനം നടത്തി വിവിധ ക ലാപരിപാടികള്‍ അവതരിപ്പിക്കും.

No comments:

Post a Comment