Latest News

യൂത്ത് സെന്റര്‍ കെട്ടിടോദ്ഘാടനം നാളെ

പയ്യന്നൂര്‍: ഏറെ ചരിത്ര പ്രാധാന്യമുള്ളതും പ്രശസ്തവുമായ പയ്യന്നൂരിന്റെ ഹൃദയഭാഗ്ത് കലാ-സാംസ്‌കാരിക സാമൂഹിക വികസന മേഖലകളില്‍ കാല്‍നൂറ്റാണ്ട് കാലമായി സ്തുത്യര്‍ഹമായ പ്രവ ര്‍ത്തനം കാഴ്ചവെക്കുന്ന യൂത്ത് സെന്ററിന്റെ പുതിയ കെട്ടിടത്തി ന്റെ ഉദ്ഘാടനം നാളെ വൈകുന്നേ രം ആറ് മണിക്ക് കേരള ധനകാ ര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിര്‍വ്വഹിക്കും. സംഘാടകസമിതി ചെയര്‍മാന്‍ ടി.ഐ മധുസൂദനന്‍ അധ്യക്ഷത വഹിക്കും.ഷേണായി ഹാള്‍ ഉദ് ഘാടനം സി.കൃഷ്ണന്‍ എം.എ ല്‍.എയും ഫോട്ടോ അനാഛാദ നം നഗരസഭാ ചെയര്‍മാന്‍ അ ഡ്വ. ശശി വട്ടക്കൊവ്വലും നിര്‍ വ്വഹിക്കും. നഗരസഭാ വൈ സ് ചെ യര്‍മാന്‍ കെ.പി. ജ്യോതി, നഗരസഭ മുന്‍ചെയര്‍മാന്‍എസ്. ജ്യോ തി, കൗണ്‍സിലര്‍മാരായ വി. നന്ദകുമാര്‍,എ.കെ. ശ്രീജ പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് അഡ്വ. ഡി.കെ. ഗോപിനാഥ്എന്നിവര്‍ ആശംസകള്‍ നേര്‍ ന്ന് സംസാരിക്കും. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ സി.വി. രാജു സ്വാഗതവും യൂത്ത് സെന്റര്‍ സെക്രട്ടറി സുനീഷ് ഒ. ബി നന്ദി യും പറയും . തുടര്‍ന്ന് ഐഡിയ സ്റ്റാര്‍സിംഗര്‍റോഷന്‍ നയിക്കുന്ന എസ്.എസ് ഓര്‍ക്കസ്ട്രയുടെ ഗാനമേള അരങ്ങേറും.
ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ അനുബന്ധ പരിപാടികളായ ഉത്തരമേഖലാ കരോക്കെ സിനിമാഗാന മത്സരം, ഫൈവ്‌സ് ഫുട്‌ബോള്‍, ഫുട്‌ബോള്‍ കോ ച്ചിം ഗ് ക്യാമ്പ്, കമ്പവലി, പുസ്തകയാത്ര തുടങ്ങിയ വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെ ന്ന് വി. നന്ദകുമാര്‍, സി.വി. രാജു, കെ.പി. സേതുമാധവന്‍, സുനീഷ് ഒ.ബി, രാമകൃഷ്ണന്‍ എ ന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍പറഞ്ഞു.

No comments:

Post a Comment