Latest News

യുവകലാസാഹിതി ജില്ലാ സമ്മേളനം നാളെയും മറ്റന്നാളും പയ്യന്നൂരില്‍

പയ്യന്നൂര്‍: യുവകലാസാഹിതി കണ്ണൂര്‍ജില്ലാ സമ്മേളനം നാളെയും മറ്റന്നാളുമായി പയ്യന്നൂര്‍ ചേമ്പര്‍ഹാളിലെ എന്‍.സി. മമ്മൂട്ടി മാസ്റ്റര്‍ നഗറില്‍ നടക്കും. നാളെ വൈകുന്നേരം അഞ്ച് മണിക്ക് ടൗണ്‍ സ്‌ക്വയറില്‍ സാംസ്‌കാരിക സമ്മേളനം എ.പി. അഹമ്മദ് ഉദ്ഘാടനം ചെയ്യും. വി.കെ.സുരേഷ് ബാബു, എം.ടി അന്നൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. വി.ടി. മോഹനന്‍ മാസ്റ്റര്‍ സ്വാഗതവും പി. രഘുവരന്‍ നന്ദിയും പറയും.
ഒമ്പതിന് ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ചേമ്പര്‍ ഹാളില്‍ പ്രതിനിധി സമ്മേളനം. പ്രേമാനന്ദ് ചമ്പാടിന്റെ അധ്യക്ഷതയില്‍ യുവകലാസാഹിതി സംസ്ഥാന പ്രസിഡണ്ട് പി.കെ. ഗോപി ഉദ്ഘാടനം ചെയ്യും. അഡ്വ. പി. സന്തോഷ് കുമാര്‍ അഭിവാദ്യംചെയ്ത് സംസാരിക്കും. കൊറ്റിയത്ത് സദാനന്ദന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ടി.കെ.ഡി മുഴപ്പിലങ്ങാട്, കെ.ടി ബാബുരാജ്, ആര്‍.സി. കരിപ്പത്ത്, വി.വി. ശ്രീനിവാസന്‍, മാധവന്‍ പുറച്ചേരി, ജയന്‍ നീലേശ്വരം എന്നിവര്‍ സംസാരിക്കും. കെ.വി. പത്മനാഭന്‍ സ്വാഗതവും വി.വി. കുമാരന്‍ നന്ദിയും പറയും. സമ്മേളനത്തില്‍ വെച്ച് യുവപ്രതിഭ അവാര്‍ഡ് നേടിയ പ്രമുഖ ശില്‍പി ഉണ്ണി കാനായിയെയും ഡോട്ട് കാരിക്കേച്ചര്‍ രംഗത്ത് അപര്‍വ്വമായ നേട്ടങ്ങള്‍ കൈവരിച്ച സുരേഷ് അന്നൂരിനെയും ആദരിക്കും. തുടര്‍ന്ന് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്.

No comments:

Post a Comment