Latest News

തെരുവുനാടക മത്സരം തുടങ്ങി

പയ്യന്നൂര്‍: ഡി.വൈ.എഫ്.ഐ പയ്യന്നൂര്‍സൗത്ത് മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന തെരുവ്‌നാടക മത്സരം മുച്ചിലോട്ട് സ്‌കൂള്‍ പരിസരത്ത് തുടങ്ങി. ഇന്നലെ വൈകുന്നേരം ഉദയ കൊടക്കാടിന്റെ ജാതിമരം പൂക്കുമ്പോള്‍ നാടകം അരങ്ങേറി. ഏപ്രില്‍ ഇരുപത്തിരണ്ടുവരെയാണ് നാടക മത്സരം.
നാളെ വൈകുന്നേരം ആറരമണിക്ക് യുവധാര വെള്ളൂരിന്റെ അടിയാര്‍. ഇരുപതിന് നാട്ടരങ്ങ് കൊഴുമ്മലിന്റെ മുച്ചന്‍. ഇരുപത്തിരണ്ടിന് നാടകപ്പുര തടിയന്‍ കൊവ്വലിന്റെ മായാക്കാഴ്ചകള്‍ എന്നീ നാടകങ്ങള്‍ അവതരിപ്പിക്കും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ സമ്മാനവിതരണം നടത്തും.

No comments:

Post a Comment