Latest News

പ്രഭാഷണം നടത്തി

കരിവെള്ളൂര്‍: പുരോഗമന കലാസാഹിത്യ സംഘം കരിവെള്ളൂര്‍ നോര്‍ത്ത്, സൗത്ത് യൂനിറ്റുകള്‍ പ്രഭാഷണ സദസ്സ് സംഘടിപ്പിച്ചു. പയ്യന്നൂര്‍ മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഡോ. സുനില്‍ പി. ഇളയിടത്തിന്റെ മഹാഭാരതം പ്രഭാഷണ പരമ്പരയുടെ പ്രചരണാര്‍ത്ഥമാണിത്.
ഇതിഹാസങ്ങളുടെ നാനാര്‍ത്ഥങ്ങള്‍ എന്ന വിഷയത്തെക്കുറിച്ച് രാജേന്ദ്രന്‍ എടത്തുംകര പ്രഭാഷണം നടത്തി. എ.വി. മനോജ്കുമാര്‍ അധ്യക്ഷനായിരുന്നു. കെ.വി പ്രശാന്ത് കുമാര്‍ , എം. രാജേഷ്, പി.വി. സന്തോഷ് എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment