Latest News

കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

തളിപ്പറമ്പ്: കഞ്ചാവുമായി രണ്ടുപേരെ എക്‌സൈസ് സംഘം പിടികൂടി. ചീമേനി കൊടക്കാട് വേങ്ങാപ്പറയിലെ നങ്ങാരത്ത് മുഹമ്മദി നെയാണ് തളിപ്പറമ്പ് ടൗണില്‍ വെച്ച് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍ സ്‌പെക്ടര്‍ കെ.കെ. ദിനേശനും സംഘവും പിടികൂടിയത്. ഇയാളില്‍ നിന്ന് അമ്പത് ഗ്രാം കഞ്ചാവും എക്‌സൈസ് സംഘം കണ്ടെടുത്തു. ശ്രീകണ്ഠാപുരം എക്‌സൈസ് റേഞ്ച് പരിധിയില്‍ ഉളിക്കല്‍-പയ്യാവൂര്‍ റോഡില്‍ പാലംകൈയില്‍ വെച്ച് ഇരുപത് ഗ്രാം കഞ്ചാവുമായി ഇരിട്ടി വയത്തൂര്‍ പുറവയലിലെ പി. റോബിന്‍സണ്‍ ആന്റണി(30)യെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.സി.ആനന്ദകുമാറും സംഘവും പിടികൂടി.

No comments:

Post a Comment