Latest News

മൊയ്തീന്‍കുട്ടിഹാജിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ യുവാക്കള്‍ക്ക് മാതൃകയാണെന്ന് സതീശന്‍ പാച്ചേനി

പയ്യന്നൂര്‍: എ.കെ.പി മൊയ്തീന്‍ കുട്ടിഹാജിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ യുവാക്കള്‍ക്ക് മാതൃകയാണെന്ന് ഡി.സി.സി പ്ര സിഡണ്ട് സതീശന്‍ പാച്ചേനി പ റഞ്ഞു.
പ്രമുഖ കോണ്‍ഗ്രസ്സ് നേതാ വും സാമൂഹ്യ പ്രവര്‍ത്തകനും ജീവകാരുണ്യ പ്രവത്തകനും ജയ്ഹിന്ദ് സാംസ്‌കാരികവേദിയുടെ രക്ഷാധികാരിയുമായിരുന്ന എ.കെ.പി മൊയ്തീന്‍കുട്ടിഹാജിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് പയ്യന്നൂര്‍ ടോപ്പ് ഫോം ഓഡിറ്റോറിയത്തി ല്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയ്ഹിന്ദ് പ്രസിഡണ്ട് എ. രൂ പേ ഷ് അധ്യക്ഷത വഹിച്ചു. എ സ്. ഷുക്കൂര്‍ ഹാജിഅനുസ്മരണ പ്രഭാഷണം നടത്തി. എം.പി. ഉണ്ണികൃഷ്ണന്‍, വി.എന്‍. എരിപുരം, എ.പി.നരായണന്‍,എം.കെ. രാജന്‍, ബ്രിജേഷ് കുമാര്‍, നൗ ഷാദ് വാഴവളപ്പില്‍, അഡ്വ. ഡി.കെ. ഗോപിനാഥ്, കെ. ജയരാജ്, കെ.കെ.ഫല്‍ഗുനന്‍, അത്തായി പത്മിനി, പ്രശാന്ത് കോറോം എ ന്നിവര്‍ സംസാരിച്ചു. സി. അക്ബറലിസ്വാഗതവും രഘുനാഥ് പൊ തുവാള്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment