Latest News

ഭക്തന്റെ വളര്‍ത്തുനായയുടെ പേരില്‍ ക്ഷേത്ര പൂജാരിയെ പീഡിപ്പിക്കുന്നതായി ആരോപണം

പിലാത്തറ:ഭക്തന്‍ ക്ഷേത്രപരിസരത്ത് വളര്‍ത്തുനായയെ കൊണ്ടുവ ന്നതിന്റെ പേരില്‍ പൂജാരിയെ ഭരണാധികാരികള്‍ പീഡിപ്പിക്ക ുന്നതാ യ ി ആരോപണം.പൂജാരിക്കെതിരെ നടക്കുന്ന ഗൂഢാലോചനക്കും ആയതിലൂടെ ക്ഷേത്രാഭിവൃദ്ധി തകര്‍ക്കാനും ശ്രമിക്കുന്ന ഭരണ സമി തിയുടെ നിലപാടിനെതിരെ ഭക്തജനങ്ങള്‍ കര്‍മ്മസമിതിയുമായി രംഗത്തിറങ്ങി.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കൈതപ്രം തൃക്കു റേറ്യരി കൈലാസനാഥ ക്ഷേത്ര കമ്മിറ്റിയുടെ നിലപാടാണ് വിവാദമാ കുന്നത്. അഞ്ചുമാസം മുമ്പ് ക്ഷേത്ര പരിസരത്ത് തൊട്ടടുത്ത വീട്ടിലെ ഒരു ഭക്തന്‍ വളര്‍ത്തുനായയെയും കൂട്ടി വന്നതാണ് പ്രശ്‌നത്തിന്റെ ആധാരം. തുടര്‍ന്ന് നായയെച്ചൊല്ലിയുള്ള അശുദ്ധിയുടെ പേരില്‍ പ്ര ശ്‌നം വിവാദമാകുകയായിരുന്നു. പൂജാരി നായയുടെ ശരീരത്തില്‍ വെള്ളം തെളിച്ചുവെന്നും അത് അശുദ്ധിയാണെന്ന വാദവുമായി ഒരു വിഭാഗം രംഗത്ത് വന്നു. ക്ഷേത്രസമിതി യോഗം ചേര്‍ന്ന് പൂജാരി മാ പ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ആവശ്യം പൂജാരി നിരാകരിച്ചതിനെ തുടര്‍ന്ന് പൂജയില്‍ നിന്നും വിലക്കുകയും കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം എക്‌സിക്യൂട്ടീവ് ഓഫീസര്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
തുറസായ പറമ്പില്‍ ചുറ്റുമതിലില്ലാത്ത പ്രസ്തുത ക്ഷേത്രപ രിസരത്ത് രാപ്പകല്‍ ഭേദമന്യേ തെരുവ് നായകളടക്കം നാല്‍ക്കാലിക ള്‍ അലയുന്ന സ്ഥലമാണെന്നും ആയത് അശുദ്ധിയായി കണക്കാ ക്കാനാകില്ലെന്നും ചിലരുടെ നിക്ഷിപ്ത താല്പര്യമാണ് പൂജാരിക്കെ തിരെയും ആയതിലൂടെ വിശ്വാസി സമൂഹത്തിനെതിരെയും ചില കേന്ദ്രങ്ങള്‍ നടത്തുന്ന നീക്കമെന്ന വാദവുമായി വിശ്വാസികള്‍ യോഗം ചേര്‍ന്ന് കര്‍മ്മസമിതി രൂപീകരിച്ചു.
പൂജാരിയെ മാറ്റിയ ശേഷം നിത്യ നൈമിത്തിക കര്‍മ്മങ്ങള്‍ അ ടക്കം മുടങ്ങുന്ന രീതിയില്‍ ക്ഷേത്ര പവിത്രത നശിപ്പിച്ചു കൊണ്ടുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിനെതിരെ പ്രക്ഷോഭപരിപാടികള്‍ക്ക് രൂപം കൊടുത്തുകൊണ്ടുള്ള ലഘുപത്രികയുമായി കര്‍മ്മസമി തിയുടെ നേതൃത്വത്തില്‍ ഗൃഹ സമ്പര്‍ക്കം തുടങ്ങി. പത്തിന് അഞ്ചു മണിക്ക് കണ്ടോന്താറില്‍ വിശദീകരണ യോഗം നടക്കും.

No comments:

Post a Comment