Latest News

പ്രതിക്കുവേണ്ടി പയ്യന്നൂരില്‍ റെയ്ഡ് ഓട്ടോഡ്രൈവര്‍ കസ്റ്റഡിയില്‍

പരിയാരം: തിരുവട്ടൂര്‍ അരിപ്പാ മ്പ്രയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു. അരിപ്പാമ്പ്രയിലെ ടി.കെ.ഷക്കീര്‍(24), പറോലകത്ത് ഹൗസില്‍ ഫൈസല്‍(25) എ ന്നിവര്‍ക്കാണ് കുത്തേറ്റത്. സമീപവാസിയായ പി.എം.റഷീദാണ് കുത്തിയതെന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇരുവരും പോലീസിനോട് പറഞ്ഞു.
ഇന്നലെ വൈകുന്നേരം ആ റരമണിയോടെ അരിപ്പാമ്പ്രയില്‍ വെ ച്ചാണ് സംഭവം . നേരം വൈ കിയിട്ടും ഫുട്‌ബോള്‍ കളിക്കുന്നത് നിര്‍ത്താതിനെ തുടര്‍ന്ന് പ്രകോപിതനായ റഷീദ് വഴക്കടിക്കുകയുംതുടര്‍ന്ന് വീട്ടില്‍ പോ യി വെട്ടുകത്തിയുമായി തിരിച്ചുവന്ന് ഷക്കീറിന്റെ കഴുത്തിനും ഫൈസലിന്റെ നെഞ്ചത്തും വെട്ടുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഇരുവരെയും നാട്ടുകാര്‍ പരിയാരം മെ ഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുവരുടെയും പരാതിയില്‍ പരിയാരം പോലീസ് കേസെ ടു ത്തു.
സംഭവ ശേഷം പ്രതി റഷീദ് സുഹൃത്തിന്റെ ഓട്ടോയില്‍ പയ്യന്നൂരിലേക്ക് കടന്നുവെന്ന വിവരമറിഞ്ഞ പരിയാരം പോലീസ് രാത്രിയോടെ പയ്യന്നൂര്‍ തായിനേരിയിലെ ഇയാളുടെ സഹോദരിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയെങ്കിലും പിടികൂടാനായില്ല.
അതേസമയം റഷീദിനെ പയ്യന്നൂരിലെത്തിച്ച ഓട്ടോഡ്രൈവറായ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നും ഇയാളെ റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ചതായി പോലീസിന് വിവരം ലഭിച്ചു.
പ്രതി ഒളിവില്‍ പോയതായി പോലീസ് പറഞ്ഞു. ഇയാള്‍ ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

No comments:

Post a Comment