Latest News

വാറ്റുചാരായവുമായി മധ്യവയസ്‌കന്‍ പിടിയില്‍

ആലക്കോട്: വാറ്റുചാരായവുമായി പോവുകയായിരുന്ന മധ്യവയസ്‌കനെ റെയ്ഡിനെത്തിയ എക് സൈസ് സംഘം പിടികൂടി.
നടുവില്‍ വള്ളിത്തട്ടിലെ കല്ലന്‍വീട്ടില്‍ കോരനെ(63)യാണ് ഇന്നലെ രാത്രി ഒമ്പത് മണിയോടെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.സി. രാജന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോസ് പി. ജോസഫ്, രാജീവന്‍, പ്രകാശന്‍, മുരളീദാസ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.
കന്നാസില്‍ കൊണ്ടുപോവുകയായിരുന്ന നാല് ലിറ്റര്‍ ചാരായവുമായി വീടിനടുത്ത റോഡരുകില്‍ വെച്ച്‌കോരനെപിടികൂടുകയായിരുന്നു. ഇയാളെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി.

No comments:

Post a Comment