Latest News

യാത്രയയപ്പ് നല്‍കി

പയ്യന്നൂര്‍:കെ.പി.എസ്.ടി.എ പയ്യന്നൂര്‍ സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി.
സമ്മേളനം പയ്യന്നൂര്‍ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് അഡ്വ. ഡി.കെ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എന്‍. തമ്പാന്‍ മാസ്റ്റര്‍ ഉപഹാരസമര്‍പ്പണം നടത്തി. സബ്ജില്ലാ പ്രസിഡണ്ട് എം.ക്ലമന്റ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.സി. രാജന്‍ മാസ്റ്റര്‍, വാര്‍ഡ് കൗണ്‍സിലര്‍ എ.കെ. ശ്രീജ, കെ.എ. മൊയ്തീന്‍കുഞ്ഞി, പി.കെ. സത്യനാഥന്‍, കെ.എം. കൃഷ്ണവേണി, ഇ.വി. സുരേശന്‍, രാമചന്ദ്രന്‍ പി.കെ, പ്രദീപന്‍ കെ, ജാക്വിലിന്‍ബിന്ന സ്റ്റാന്‍ലി എന്നിവര്‍ സംസാരിച്ചു.
യോഗത്തില്‍ വെച്ച് വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച സ്വപ്ന ടീച്ചര്‍, ആശട്രീസ ജോസ്, അനുശ്രി എസ്. നമ്പ്യാര്‍, യദുനാഥ്, മാനസി എസ് എന്നിവരെ അനുമോദിച്ചു. രമേശന്‍ കാന സ്വാഗതവും സുരേഷ് എം.കെ. നന്ദിയും പറഞ്ഞു.
കരിവെള്ളൂര്‍: കെ.എസ്.ടി.എ കരിവെള്ളൂര്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി. എം.കെ.രമേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വി. ഉണ്ണിക്കണ്ണന്‍, പി. രാധാമണി, ഇ.വി.എം. ബാലകൃഷ്ണന്‍, എം.വി രാധാകൃഷ്ണന്‍, കെ. ജയാനന്ദ, കെ. അനിരുദ്ധന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment