Latest News

ബെയ്‌ക്കേഴ്‌സ് അസോസിയേഷന്‍ കുടുംബസംഗമം ഞായറാഴ്ച

പയ്യന്നൂര്‍:ബെയ്‌ക്കേഴ്‌സ് അസോസിയേഷന്‍ പയ്യന്നൂര്‍ യൂനിറ്റ് സംഘടിപ്പിക്കുന്ന കുടുംബസംഗമം-2017 മുപ്പതിന് ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിമുതല്‍ പയ്യന്നൂര്‍ കെ.കെ. റസിഡന്‍സിയില്‍ വെച്ച് നടക്കും. ബെയ്ക് പയ്യന്നൂര്‍ യൂനിറ്റ് പ്രസിഡണ്ട് തമ്പാന്റെ അധ്യക്ഷതയില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്യും. പയ്യന്നൂര്‍ സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ഡ. ധനുശ്രി പി മുഖ്യാതിഥിയായിരിക്കും. സംസ്ഥാന പ്രസിഡണ്ട് പി.എം. ശങ്കരന്‍ പ്രഭാഷണം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍. ബാലന്‍, പയ്യന്നൂര്‍ ചേമ്പര്‍ പ്രസിഡണ്ട് കെ.യു വിജയകുമാര്‍,ബെയ്ക് സംസ്ഥാന വൈസ് പ്രസിഡണ്ട് അംബുരാജ്, ജില്ലാ പ്രസിഡണ്ട് എം.കെ. രഞ്ജിത്ത്, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി റോയല്‍ നൗഷാദ്, സ്മാര്‍ട്ട് ടീം സംസ്ഥാന ഡയരക്ടര്‍ നിവേദ് നാഥ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും.പയ്യന്നൂര്‍ യൂനിറ്റ് ജനറല്‍ സെക്രട്ടറി പി.വി. ഭാസ്‌കരന്‍ സ്വാഗതവും ട്രഷറര്‍ മുകേഷ് എം.പി നന്ദിയും പറയും.
തുടര്‍ന്ന് ഗണേശവരനടനം പെയിന്റിംഗ് ഡാന്‍സ്, ചിരിമ പയ്യന്നൂരിനറെ കോമഡി എന്റര്‍ടെയ്ന്‍മെന്റ് ഷോ, കരോക്കെ ഗാനമേള എന്നിവയും ഉണ്ടായിരിക്കുമെന്ന്എം.കെ. തമ്പാന്‍, എം.വി. ഷൈജു, എം.പി. ഗോപിനാഥ്, ടി.വി. പ്രകാശന്‍, എം.പി. മുകേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

No comments:

Post a Comment