Latest News

ഓഫീസ് ഉദ്ഘാടനം ഇന്ന്

പയ്യന്നൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യന്നൂര്‍ യൂനിറ്റ് സ്വന്തമായി പണികഴിപ്പിച്ച ഓഫീസിന്റെയും വ്യാപാരി ഹാളിന്റെയും ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാല് മണിക്ക് റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.
സി. കൃഷ്ണന്‍ എം.എല്‍.എ സി. ജനാര്‍ദ്ദന്റെ ഫോട്ടോ അനാഛാദനം ചെയ്യും.വി. കണ്ണന്‍ അധ്യക്ഷതവഹിക്കും. നഗരസഭാ ചെ യര്‍മാന്‍ അഡ്വ. ശശിവട്ടക്കൊവ്വല്‍ സന്നിഹിതനായിരിക്കും. ടി.എഫ് സെബാസ്റ്റ്യന്‍, വി.ബാലന്‍, വി. നന്ദകുമാര്‍, കെ.വി.ബാബു, അഹമ്മദ് പരിയാരം, സി. ബുഷ്‌റ, ഫാറൂഖ് ഒ.ടി, ടി.എ രാജീവന്‍, ഷറഫുദ്ദീന്‍, വി.ടി. സതീശന്‍ എന്നിവര്‍ ആശംസ നേര്‍ന്ന് സംസാരിക്കും. എ.യു. രാജു സ്വാഗതവും പി.വി. മനോഹരന്‍ നന്ദിയും പറയും.

No comments:

Post a Comment