Latest News

ഇംഗ്ലീഷ് ഭാഷയെ അവഗണിക്കുന്നത് മണ്ടത്തരം: എം.ടി.അന്നൂര്‍

തൃക്കരിപ്പൂര്‍: ശാസ്ത്ര സാങ്കേതികവിദ്യ ഏറെ വികസിച്ച ഈ കാല ഘട്ടത്തില്‍ ലോക'ാഷയായ ഇംഗ്‌ളീഷിനെ അവഗണിക്കുന്നത് ഏറ്റ വും വലിയ മണ്ടത്തരമാണെന്ന് പ്രമുഖ നാടക, സിനിമ പ്രവര്‍ത്തകന്‍ എം ടി അന്നൂര്‍ അഭിപ്രായപ്പെട്ടു.
ജോലി സമ്പാദനം ഉള്‍പ്പെടെ രാജ്യത്തെ ഉന്നതമേഖലകളിലേക്ക് കടന്നുചെല്ലാന്‍ കുട്ടികള്‍ ഇംഗ്‌ളീഷ് പഠിക്കേണ്ടത് അനിവാര്യമാണ്. ഇംഗ്‌ളീഷ് വിദ്യാലയങ്ങള്‍ക്ക് എന്നും പ്രാധാന്യമുണ്ട്. കുട്ടികള്‍ മാ തൃഭാഷയോടൊപ്പം ലോകഭാഷയും പഠിക്കുന്നത് നാടിന് ഗുണക രമാകും. പണ്ടുകാലത്തെ പ്രചാരണങ്ങളില്‍ അകപ്പെട്ട് ഇംഗ്‌ളീഷ് ഭാഷ പഠിക്കാതിരുന്ന തനിക്ക് ഗോവയിലെ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്തപ്പോള്‍ മറ്റുള്ളവരോട് സംസാരിക്കാന്‍ പോലും കഴിയാത്ത ദുരനു'വമാണ് ഉണ്ടയതെന്നും എം. ടി. അന്നൂര്‍ പറഞ്ഞു. തൃക്കരിപ്പൂര്‍ ശ്രീനാരായണ വിദ്യാലയം വാര്‍ഷികാഘോഷവും സ്‌കോളര്‍ഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എടാട്ടുമ്മല്‍ ആലുംവളപ്പില്‍ നടന്ന ആഘോഷ പരിപാടിയില്‍ പി.സി.വിശ്വം'രന്‍ പണിക്കര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി. തമ്പാ ന്‍ നായര്‍ പി.സി.എം സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. ഉത്തര മലബാര്‍ സ്‌കൂള്‍ കലോത്സവ പ്രതിഭകളെ എം ഗംഗാധരന്‍ അനു മോദിച്ചു. കെ. ജി കൊടക്കാട് സമ്മാനദാനം നിര്‍വ്വഹിച്ചു.പ്രിന്‍ സിപ്പാ ള്‍ ബിന്ദു സുകുമാരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ. മുകുന്ദന്‍, ഷാജ ഹാന്‍തൃക്കരിപ്പൂര്‍, കെ.വി.കൃഷ്ണന്‍ മാസ്റ്റര്‍, കെ. വി. പ്രദീപന്‍, എം. പ്രസീത, എ. ലസിത, വി വി. ബേബി എന്നിവര്‍ പ്രസംഗിച്ചു, ഉ ദിനൂര്‍ സുകുമാരന്‍ സ്വാഗതവും ശ്രീനിക ശശി നന്ദിയും പറഞ്ഞു. തുടര്‍ന്ന് എസ്. എന്‍ വിദ്യാര്‍ത്ഥികളുടെ നൃത്തോത്സവം അരങ്ങേറി.

No comments:

Post a Comment