Latest News

കാണാതായ യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

ആലക്കോട്: ശബരിമല തീര്‍ത്ഥാടകരുമായി ട്രിപ്പ് പോയി തിരിച്ചുവരവെ വഴിയില്‍ വെച്ച് കാണാതായ ജീപ്പ് ഡ്രൈവറെ ദിവസങ്ങള്‍ക്കുശേഷം തൂങ്ങിമരിച്ച നില യില്‍ കണ്ടെത്തി.
ഉദയഗിരി അരിവിളഞ്ഞ പൊ യില്‍ സ്വദേശി പാറക്കൊട്ടിയില്‍ ജോസഫ്-എത്സമ്മ ദമ്പതികളുടെ മകന്‍നിതിനെ(28)യാണ്പാലക്കാ ട്ബസ്സ്റ്റാന്റിന്‌സമീപം തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞായഴ്ച അഞ്ചോളം തീര്‍ത്ഥാടകരുമായി ശബരിമലയിലേക്ക് ട്രിപ്പ്‌പോയ നിതിന്‍ ശബരിമല ദര്‍ശനത്തിനുശേഷം തീര്‍ത്ഥാടകരെയും കൊണ്ട് തമിഴ്‌നാട്ടിലെ മധുര, പളനി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയശേഷം പൊള്ളാച്ചി-ചിറ്റൂര്‍ റൂട്ടില്‍ ട്രാഫിക് ബ്ലോക്കില്‍ താന്‍ ഓടിച്ച കെ.എല്‍. 59-ഇ.3064നമ്പര്‍ ജീപ്പ് ഉപേക്ഷിച്ച് കടന്നുകളയുകായിരുന്നുവത്രെ.
തീര്‍ത്ഥാടകര്‍ പിന്നീട് പോലീസിന്റെ സഹായത്തോടെ വീട്ടിലേക്ക് വരികയായിരുന്നു. തുടര്‍ന്ന് നിതിന്റെ പിതാവ് ആലക്കോട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ അന്വേഷണം നടത്തുന്നിതിനിടയില്‍ പാലക്കാട് ബസ് സ്റ്റാന്റിന് സമീപം തൂങ്ങിമരിച്ച നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ വിവരം ലഭിച്ച പോലീസ് ബന്ധുക്കളുമായി ചെന്ന് മൃതദേഹം നിതിന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു.മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നുവത്രെ. നാട്ടിലെത്തിച്ച മൃതദേഹം അരിവിളപ്പൊയില്‍സെന്റ് തോമ സ് ദേവാലയ സെമിത്തേരിയില്‍ ഇന്ന് രാവിലെ സംസ്‌കരിച്ചു.
നീതു ഏക സഹോദരിയാണ്. ഏറെ നാളുകളായി ഉദയഗിരിയില്‍ ജീപ്പ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. നിതിന്‍. മരണവിവരമറിഞ്ഞ് നിരവധിപേര്‍ വസതിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

No comments:

Post a Comment