Latest News

ഹക്കീംവധം: ക്രൈംബ്രാഞ്ച് സി.ഐക്ക് രണ്ട് കോടി വാഗ്ദാനമെന്ന്; സംഭവം സി.ബി.ഐ അന്വേഷണം ഊര്‍ജ്ജിതം

പയ്യന്നൂര്‍:ഹക്കിംവധക്കേസ് അട്ടിമറിക്കാന്‍ അന്നത്തെ കേസന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് സി.ഐ സി.എ. അബ്ദുള്‍ റഹീമിന് രണ്ടുകോടി രൂപ വാഗ്ദാനം നല്‍കിയ റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഹക്കീംകേസ്ആദ്യഘട്ടത്ത ി ല്‍ അന്വേഷണം നടത്തിയത് അന്നത്തെ സി.ഐ അബ്ദുള്‍ റഹീ മിന്റെ അഭാവത്തില്‍ ശ്രീകണ്ഠാപുരം സി.ഐ ജോഷി ജോസഫായിരുന്നു.
ഹൈദരബാദിലെ ട്രെയിനിംഗകാലാവധി കഴിഞ്ഞ് മൂന്നു ആഴ്ചകള്‍ ക്ക് ശേഷം പയ്യന്നൂരിലെത്തിയ സി.ഐ. അബ്ദള്‍ റഹീം ഹക്കീംവധക്കേസ് തുടരന്വേഷണം നടത്തുകയായിരുന്നു. അപ്പോഴേക്കും കേസിന്റെ പ്രാഥമിക തെളിവുകള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടതായി പിന്നീടുള്ള അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് കൊറ്റിയിലെ മൊ ബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അ ന്വേഷണം നടത്തുകയും സി സിടിവി ദൃ ശ്യങ്ങള്‍ പരിശോധിക്കുകയും ചില വ്യക്തികളെ വിശദമായി ചോദ്യം ചെയ്യുകയും ഹക്കീമിന്റ ഡി.എന്‍.എ പരിശോധനാ ഫലം ഉല്‍പ്പെടെയുള്ള ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കൊടുവിലുമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.സി.ഐ അബ്ദുള്‍ റഹീം കേസന്വേഷണം നടത്തുന്നതിനിടെ തെക്കന്‍ജില്ലയിലെ പ്രമുഖന്‍ കേസ് തേച്ചുമായ്ച്ചുകളയാന്‍ ഇടനിലക്കാരന്‍ മുഖേന രണ്ടുകോടി രൂപ വാഗ്ദാനവുമാ യി രംഗത്തെത്തിയത്. ഇക്കാര്യങ്ങളെല്ലാം വിശദമായി സി.ബി.ഐക്ക് കൈമാറിയ അന്വേഷണ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
അതേസമയം സി.ബി.ഐ സംഘം അറസ്റ്റ് ചെയ്ത് ജയിലി ല്‍ കഴിയുന്ന പ്രതികളെ കോടതി വീണ്ടും പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

No comments:

Post a Comment