Latest News

വാര്‍ഷികാഘോഷം

പയ്യന്നൂര്‍:സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയംക്രഷ്, കേളപ്പജി സ്മാരക ക്രഷ് എന്നിവയുടെ നാല്‍പത്തിയാറാം വാര്‍ഷികാഘോഷം ഗ്രന്ഥാലയം പ്രസിഡണ്ട് കെ. രാമചന്ദ്രന്റെ അധ്യക്ഷതയില്‍ പയ്യന്നൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.പി. ജ്യോതി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ മേഖല പ്രസിഡണ്ട് കെ. ശിവകുമാര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡണ്ട് മൊടപ്പത്തി നാരായണന്‍ ജലസംരക്ഷണത്തെ സംബന്ധിച്ച് ഏകപാത്രനാടകം അവതരിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ.സി. സ്മിത, പി.ടി.എ പ്രസിഡണ്ടുമാരായ വിനീതസജിത്കുമാര്‍, കീര്‍ത്തി ശ്രീകാന്ത്, ഗ്രന്ഥാലയം സെക്രട്ടറി സി.വി. വിനോദ്കുമാര്‍, കെ. ശിവപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ക്രഷ് വിദ്യാര്‍ത്ഥികളുടെ നൃത്തനൃത്യങ്ങളും നൃത്തശില്‍പവും അരങ്ങേറി.

No comments:

Post a Comment