Latest News

സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം നാളെ

പയ്യന്നൂര്‍:കേരള പൂരക്കളി അക്കാദമി സംഘാടക സമിതി ഓഫീസ് നാളെ വൈകുന്നേരം അഞ്ച് മണിക്ക് കണ്ടോത്ത് ശ്രീ കൂര്‍മ്പാ ക്ഷേത്ര പരിസരത്ത് ഡോ.കെ. നമ്പ്യാര്‍ ഉല്‍ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ അധ്യക്ഷനായിരിക്കും. പി.പി. ദാമോദരന്‍, സി. സുരേന്ദ്രന്‍ അന്നൂര്‍, വി. ജനാര്‍ദ്ദനന്‍, പിസി. വിശ്വംഭരപണിക്കര്‍, ടി.വി രാഘവന്‍, പി. സുകുമാരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. വി.ഇ. രാഗേഷ് സ്വാഗതവും വി.ടി. രഞ്ജിത്ത് നന്ദിയും പറയും.
ഏപ്രില്‍ ഇരുപത്തിമൂന്നിന് പൂരക്കലി അക്കാദമിയുടെ പ്രവര്‍ത്തനോദ്ഘാടനം സംസ്‌കരിക വകുപ്പ് മന്ത്രിഎ.കെ. ബാലന്‍ നിര്‍വ്വഹിക്കും.

No comments:

Post a Comment