Latest News

കത്തോലിക്കാ കോണ്‍ഗ്രസ് സഭയുടെ ശബ്ദമായി മാറണം മാര്‍ .ജോര്‍ജ് ഞരളക്കാട്ട്

പയ്യാവൂര്‍: നൂറ് വര്‍ഷം മുമ്പ് കേരള സഭയുടെ ഊരും, ഓജസുമായി രൂപം കൊണ്ട കത്തോലിക്കാ കോണ്‍ഗ്രസ് ശതാബ്ദി നിറവിലാണ്. അന്നത്തെ കര്‍മ്മവീര്യം തിരികെ പിടിച്ച് സമൂഹത്തിന്റെയും, സ മുദായത്തിന്റെയും നമ്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ ഓരോ അംഗ ത്തിനും കടമയുണ്ട്. ഒളിഞ്ഞും,തെളിഞ്ഞും സ'യ്‌ക്കെതിരെ വരുന്ന ഒളിയമ്പുകളെ തകര്‍ത്തെറിയാനുള്ള ശക്തി നാം നേടണം. കാല ത്തിനനുസരിച്ച് സഭയ്ക്കും, രാജ്യത്തിനും വേണ്ടി പ്രവര്‍ത്തി ക്കേണ്ട ത് നമ്മുടെ കടമയാണെന്ന് തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍.ജോര്‍ജ് ഞരളക്കാട്ട്.
കത്തോലിക്കാ കോണ്‍ഗ്രസ് രൂപം കൊണ്ടിട്ട് ഒരു നൂറ്റാണ്ട് പൂര്‍ ത്തിയാകുന്നതിന്റെ ആഘോഷങ്ങള്‍ക്ക് തലശേരി അതിരൂപത യുടെ യും കോട്ടയം അതിരൂപത മലബാര്‍ റീജണിന്റെയും സംയു ക്താഭി മുഖ്യത്തില്‍ പയ്യാവൂര്‍ സെന്റ്.ആന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന കത്തോലിക്കാ കോണ്‍ഗ്രസ് ശതാബ്ദി ആഘോഷം ഉദ്ഘാ ടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവ സ'കളിലെ വിശ്വാസികള്‍ കത്തോലിക്കാ കോണ്‍ ഗ്രസില്‍ അണി ചേര്‍ന്ന് സമൂഹത്തിലെ അനീതികള്‍ക്കെതിരെ പ്രതി കരിക്കാന്‍ മനസുള്ളവരായിത്തീരണമെന്നും അതിലൂടെ സാമുദാ യിക ബോധം വളര്‍ത്തിയെടുക്കണമെന്നും .തലശേരി അതിരൂപ തയും, കോട്ടയം അതിരൂപതയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് നമുക്ക് ഉണര്‍വ്വും, ഉന്‍മേഷവും പ്രദാനം ചെയ്യും.മൂന്നു റീത്തുകളില്‍ ഉള്‍പ്പെ ടുന്ന കത്തോലിക്കന്‍ ഒരു കുടക്കീഴില്‍ ഉണര്‍ന്നു പ്രവര്‍ത്തി ക്കുമ്പോള്‍ സമൂഹനന്മയ്ക്കായുള്ള സഭയുടെ പ്രവര്‍ത്തനങ്ങള്‍ ക്കെ തിരെ ഒളിഞ്ഞും, തെളിഞ്ഞും ചില ഗൂഢശക്തികള്‍ ഉയര്‍ത്തുന്ന ഭീഷിണികള അതിജീവിക്കാന്‍ കഴിയുമെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടി ച്ചേര്‍ത്തു.
എ.കെ.സി.സി തലശേരി അതിരൂപതാ പ്രസിഡന്റ് ദേവസ്യ കൊ ങ്ങോല അദ്ധ്യക്ഷത വഹിച്ചു .കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി ചിറ്റൂപ്പറ മ്പില്‍, കെ.സി.സി കോട്ടയം അതിരൂപതാ പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ് , എ.കെ.സി.സി കൗണ്‍സില്‍ ഗവേണിംഗ് അംഗം ഫാ. ജോണ്‍ സണ്‍ കോവൂര്‍പുത്തന്‍പുര, എ.കെ.സി.സി.ഡയറക്ടര്‍ ഫാ. ജിയോ കടവി, റവ.ഡോ.ജോസ് വെട്ടിക്കല്‍, ഫാ.ജോര്‍ജ് കപ്പുകാ ലായില്‍, മാത്യവേദി ദേശീയ പ്രസിഡന്റ് സിസിലി പുഷ്പക്കുന്നേല്‍, ഐ.സി വൈ.എം പ്രസിഡന്റ് സിജോ അമ്പാട്ട്, കെ.സി.ഡബ്‌ളിയു എ .മലബാര്‍ റീജിയണ്‍ പ്രസിഡന്റ് മൗലി തോമസ് ആരോംകുഴി ,കെ .സി .വൈ .എല്‍ മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ജോബിന്‍ അബ്രാഹം എലക്കാട്ട്, എ കെ സി സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസി ഡന്റ് അഡ്വ. ടോണി ജോസഫ് പുഞ്ചകുന്നേല്‍ ,കെ.സി.സി.മലബാര്‍ റീജിയന്‍ സെക്രട്ടറി പ്രൊഫ.തോമസ് മുല്ലപ്പള്ളി എന്നിവര്‍ പ്ര സംഗിച്ചു .എ.കെ.സി.സി. തലശേരി അതിരൂപതാ ഡയറക്ടര്‍ ഫാ: ഫ്രാന്‍സീസ് മേച്ചിറാകത്ത് അവാര്‍ഡുകള്‍ വിതരണം ചെ യ്തു.
തുടര്‍ന്ന് രണ്ട് അതിരൂപതകളില്‍ നിന്നുമുള്ള നൂറുകണക്കിന് ക ത്തോലിക്കാ കോണ്‍ഗ്രസ് അംഗങ്ങള്‍ അണിനിരന്ന വിശ്വാസ പ്രഘോഷണ റാലി ഫാ.ബാബു പാറത്തോട്ടുംകര ഫ്‌ളാഗ് ഓഫ് ചെയ്തു .
എ കെ .സി.സി, കെ.സി.സി. ആത്മീയ നേതാക്കളുടെയും ,അഭിവന്ദ്യ പിതാക്കളുടെയും സാന്നിധ്യത്തില്‍ വാദ്യമേളങ്ങളുടെയും, മുത്തുക്കുടകളുടെയും അകമ്പടിയോടെ പയ്യാവൂര്‍ സെന്റ് ആന്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ബസ്സ്റ്റാന്‍ഡ് പരിസരത്തെ സമ്മേളന വേദിയിലേക്കാണ് റാലി നടന്നത് .അഭിവന്ദ്യ പിതാക്കന്‍മാരുടെ സാ ന്നിധ്യത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ തലശേരി അതിരൂപതാ ബൈബിള്‍ അപ്പസ്തലേറ്റ് റവ.ഡോ.ജോസഫ് പാംബ്ലാനി പ്ര ഭാഷണം നടത്തി.
ഓരോ കത്തോലിക്കാ വിശ്വാസിയും, സഭയുടെ പുളിമാവായി മാറ ണമെന്നും, പൊതു സമൂഹത്തിന് ഗുണകരമായ സംഭാവനകള്‍ ചെയ് ത് സഭയെ ശക്തിപ്പെടുത്തുകയെന്നതാണ്. ഓരോ കത്തോലി ക്ക ന്റെയും പരമമായ ലക്ഷ്യമെന്ന് രാവിലെ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് കോട്ടയം അതിരൂപതാ സഹായ മെത്രാ ന്‍ മാര്‍.ജോസഫ് പണ്ടാരശ്ശേരില്‍ പറഞ്ഞു .കെ.സി.സി.മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ബാബു കദളിമറ്റം അദ്ധ്യക്ഷത വഹിച്ചു . തല ശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍.അബ്രാഹം പോണാട്ട് അനുഗ്രഹ പ്ര'ാഷണം നടത്തി. എ.കെ.സി.സി തലശേരി അതിരുപത ജനറല്‍ സെക്രട്ടറി ജോണി തോമസ് വടക്കേക്കര, വര്‍ഗീസ് പള്ളി ച്ചിറ, ഫാ.അബ്രാഹം പറമ്പേട്ട് എന്നിവര്‍ പ്രസംഗിച്ചു.'ക്രിസ്തീയ സമുദായത്തിനെതിരെയുള്ള രാഷ്ട്രീയ അജണ്ട' എന്ന വിഷയത്തില്‍ അഡ്വ.ആന്റോ അക്കരയും,'ആധൂനിക മാധ്യമങ്ങളും ക്രിസ്ത്യന്‍ സ മുദായവും ചില വെളിപ്പെടുത്തലുകളും' എന്ന വിഷയത്തില്‍ ഫാ. റോയി കണ്ണംച്ചിറയും ക്ലാസുകളെടുത്തു.

No comments:

Post a Comment