Latest News

ഇരിക്കൂറില്‍ പുലി

ശ്രീകണ്ഠാപുരം: ഇരിക്കൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തിരൂരില്‍ റബ്ബര്‍തോട്ടത്തിലെ പൊട്ടക്കിണറ്റില്‍ പുലിയെ കണ്ടു.ഇന്ന് പുലര്‍ച്ചെ അഞ്ചരമണിയോടെയാണ് പുലിയെ കണ്ടത്. വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ റബ്ബര്‍പാലെടുക്കാന്‍ പോയ തിരൂരിലെ നിലാനിരപ്പേല്‍ ചാക്കോയാണ് തോട്ടത്തിലെ പൊട്ടക്കിണറ്റില്‍ നിന്നും പുലി കയറി വരുന്നത് കണ്ടത്. ഭയന്ന് നിലവിളച്ചോടിയ ഇയാള്‍ പരിസരാവസികളെ വിവരമറിയിക്കുകയായിരുന്നു. ഇരിക്കൂര്‍ പോലീസും വനം വകുപ്പ് അധികൃതരും സ്ഥലത്തെത്തി പുലിക്കുവേണ്ടി തെരച്ചില്‍ തുടരുകയാണ്. നൂറുകണക്കിനാളുകള്‍ സംഭവസ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്.
കഴിഞ്ഞാഴ്ച ഇരിക്കൂര്‍ കല്യാട് പുലിയെ കണ്ടതായി നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചിരുന്നു. പുലിയിറങ്ങിയ വിവരമറിഞ്ഞ് നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്

No comments:

Post a Comment