Latest News

മെഡിക്കല്‍ കോളേജില്‍ ചികിത്സാഫീസ് വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണം-സതീശന്‍ പാച്ചേനി

പയ്യന്നൂര്‍: ആതുരശുശ്രൂഷാ രംഗത്ത് വടക്കെ മലബാറിലെ സാധാര ണക്കാരുടെയും പാവപ്പെട്ടവരുടെയും ആശ്രയ കേന്ദ്രമായ പരിയാരം മെഡിക്കല്‍ കോളേജിലെ ചികിത്സാ ചെലവ് വന്‍തോതില്‍ വര്‍ദ്ധി പ്പിക്കാനുള്ള ഭരണസമിതി തീരുമാനം പിന്‍വലിക്കണം. മാറി മാറി വന്ന ഗവണ്‍മെന്റുകള്‍ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടു ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള സ്ഥിതിക്ക് ഫീസ് വര്‍ദ്ധനവിനുള്ള നീക്കം നിയമവിരുദ്ധമാണ്. കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലയിലെ ജനങ്ങ ള്‍ക്ക് സ്വകാര്യ മേഖലയെ ആശ്രയിക്കാതെ കുറഞ്ഞ ചിലവില്‍ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ഉള്ള ഏക ആശ്രയ കേന്ദ്രമായ പരിയാരത്ത് ചികിത്സാ ചെലവ് വര്‍ദ്ധിപ്പിക്കുന്നത് സാധാരണക്കാരെ ഏറെ ദോഷകരമായി ബാധിക്കും
. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ അഭാവത്തില്‍ ആ പോരായ്മ പരിഹരിക്കാന്‍ പരിയാരത്തെ സഹകരണ മെഡിക്കല്‍ കോളേജിനെ ആശ്രയിച്ച് കൊണ്ട് സര്‍ക്കാര്‍ തന്നെ നടപടി ക്രമങ്ങളുമായി മുന്നോ ട്ട് നീങ്ങുന്ന സമയത്ത് ജനങ്ങള്‍ക്ക് ഇരുട്ടടി നല്കുന്ന ഇതുപോ ലുള്ള തീരുമാനങ്ങളുമായി മുന്‍പോട്ട് പോകുന്നത് അംഗീക രിക്കാന്‍ കഴിയില്ല. തെറ്റായ തീരുമാനങ്ങളുമായി മുന്നോട്ട് നീങ്ങാ നാണ് ഭരണസമിതിയുടെ തീരുമാനമെങ്കില്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരും. അതു കൊണ്ട് ജനരോഷം ക്ഷണിച്ച് വരുത്താന്‍ നില്ക്കാതെ ചികിത്സാച്ചെലവ് വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

No comments:

Post a Comment