Latest News

കെ.ടി.എന്‍. സുകുമാരന്‍ നമ്പ്യാര്‍ക്ക് സാഹിത്യ തിലകന്‍ അവാര്‍ഡ്

പയ്യന്നൂര്‍:സാഹിത്യ തിലകന്‍ പി.കെ. കൃഷ്ണന്‍ മൂത്തനമ്പ്യാര്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സാഹിത്യ തിലകന്‍ പുരസ്‌കാരം വെള്ളൂര്‍ സ്വദേശിയായ കവി കെ.ടി.എന്‍. സുകുമാരന്‍ നമ്പ്യാര്‍ ക്ക് നല്‍കും.
15,001രൂപയും പ്രശസ്തി പത്ര വും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം.
ഇരുപത്തിമൂന്നിന് ഞായറാ ഴ്ച വൈകുന്നേരം നാല് മണിക്ക് വെള്ളൂര്‍ ജവഹര്‍ വായനശാലാ പന്തലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ കെ.കെ.എന്‍. കുറുപ്പ് പുരസ് കാരം നല്‍കും. നഗരസഭാ ചെ യര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ പരിപാടി ഉദ്ഘാടനം ചെ യ്യും. സാഹിത്യ തിലകന്‍ സ്മാ രക ട്രസ്റ്റ് ചെയര്‍മാന്‍ പി.എം. ദാമോദരന്‍ അടിയോടി അധ്യക്ഷത വഹിക്കും.സ്‌കൂള്‍ കലോത്സവം അക്ഷരശ്ലോക ജേതാവ് പ്രദീഷ് കരുണ്‍ പി.കെ. വിദ്യാര്‍ ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് നല്‍കും. ട്രസ്റ്റ് വൈസ് ചെയര്‍മാ ന്‍ പി.ആര്‍ .അടിയോടി ബുള്ളറ്റിന്‍ പ്രകാശനം ചെയ്യും. എ. ഗോ വിന്ദന്‍ മാസ്റ്റര്‍ ഏറ്റുവാങ്ങും. ശ്രീ ശങ്കരചാര്യ സംസ്‌കൃത സര്‍വ്വകലാശാല പയ്യന്നൂര്‍ കേന്ദ്രം ഡയരക്ടര്‍ ഡോ. ഇശ്രീധരന്‍ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തും. കൗണ്‍സിലര്‍ ഇ. ഭസ്‌കരന്‍ ആശംസ നേര്‍ന്ന് സംസാരിക്കും. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി പി.കെ. സേതുമാധവന്‍ സ്വാഗതവും കെ.ടി.എന്‍ ഉല്ലാസന്‍ നന്ദിയും പറയും.
വാര്‍ത്താസമ്മേളനത്തില്‍ പി.എം. ദാമോദരന്‍ അടിയോടി, പി.ആര്‍. അടിയോടി, പി.കെ. സേ തുമാധവന്‍, പ്രൊഫ. പി.കെ. സു കുമാരന്‍നമ്പ്യാര്‍, കെ.ടി.എന്‍. ഉ ല്ലാസന്‍ എന്നിവര്‍ കാര്യങ്ങള്‍ വി ശദീകരിച്ചു.

No comments:

Post a Comment