Latest News

പയ്യന്നൂരിലെ കവര്‍ച്ച: കമ്പിപ്പാര റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്നും കണ്ടെത്തി

പയ്യന്നൂര്‍: പയ്യന്നൂരിലെ കവര്‍ച്ചാക്കേസുമായി ബന്ധപ്പെട്ട് മോ ഷ്ടാവുമായി പോലീസ് തെളിവെടുപ്പ് നടത്തി. കവര്‍ച്ചക്ക് ഉപയോഗിച്ച കമ്പിപ്പാര കൊറ്റി റെയി ല്‍ വെ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി.
2016 സപ്തംബര്‍ പതിനെട്ടിന് പുലര്‍ച്ചെയാണ്കവര്‍ച്ച നടന്നത്. പയ്യന്നൂര്‍ അമ്പലം റോ ഡിലെ കരുണാലയത്തില്‍ സി. കരുണാകരന്റെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് വീട്ടിലെ അലമാരയില്‍ സൂക്ഷച്ച അഞ്ച് ലക്ഷം രൂ പ കവര്‍ച്ച നടത്തിയത്.
തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവിലെ തെക്കെപുരയില്‍ അ ബ്ദു ള്‍ റഷീദി(33)നെയാണ് പയ്യന്നൂര്‍ സി.ഐ എം.പി ആസാദ് അ റസ്റ്റ് ചെയ്ത്‌തെളിവെടുപ്പിനെത്തിച്ചത്.
മാവിച്ചേരിസ്വദേശിയും ബോം ബെയില്‍ ജോലി ചെയ്തു വരുന്ന വി.വി. രാജന്റെ വീട് കു ത്തിത്തുറന്ന് മൂന്നുലക്ഷം രൂപയുടെ സ്വ ര്‍ണ്ണാഭരണങ്ങളും കവര്‍ന്നിരുന്നു. 2016 ജൂലായ് എട്ടിന് രാവിലെ യാ ണ് വീട്ടുകാര്‍ മോഷണ വിവ രം അറിയുന്നത്.
ഈ രണ്ടുകേസുകളിലും അന്വേഷണത്തിനായി പ്രതിയെ രണ്ട് വീടുകളിലും തെളിവെടുപ്പിനായി പോലീസ്ഇന്നലെ െകാ ണ്ടുപോയി.
ഇതിനിടെയാണ് കവര്‍ച്ചക്ക് ഉപയോഗിച്ച കമ്പിപ്പാര കൊറ്റി റെയില്‍വെ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും പ്രതി പോ ലീസിന് കാണിച്ചുകൊടുത്തത്.
കോഴിക്കോട് സ്വദേശിയും തായിനേരിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയും ചെയ്യു ന്ന യുവാവ് പകല്‍ സമയം പൂട്ടിയിട്ട വീടുകള്‍ കണ്ടെത്തിയ ശേ ഷം അബ്ദുള്‍റഷീദിനെ ഫോ ണില്‍ വിളിച്ച് കവര്‍ച്ചയ്ക്ക് എ ത്തിക്കുകയാണ് പതിവെന്ന് അ ബ്ദുള്‍റഷീദ് ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചു. കവ ര്‍ച്ചയ്ക്ക് ശേഷം കമ്പിപ്പാര പു തിയ ബസ് സ്റ്റാന്റിനടുത്ത കുറ്റിക്കാട്ടിലോ റെയില്‍വെസ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിലോ ഒളിപ്പിച്ചുവെച്ചശേഷം തീവണ്ടിയില്‍ തിരിച്ചുപോവുകയായിരുന്നു പതിവ്. ഈ കേസുകളിലെ കൂട്ടുപ്രതി യെ പോലീസിന് ഇനിയും പിടികൂടാനായില്ല.
പയ്യന്നൂരിലെ തന്നെ ആ റോ ളം മോഷണ കേസുകളില്‍ അ ബ്ദുള്‍ റഷീദ് പ്രതിയാണ്. ക വര്‍ ച്ചക്കുശേഷം തൊണ്ടിമുതലുകളുമായി എറണാകുളത്തെ ഫ്‌ളാ റ്റില്‍താമസിച്ച് ആഡംബരജീ വി തം നയിക്കുകയായിരുന്നുപതിവ്.
ഇതിനിടെ മോഷണ ബൈ ക്കുമായി ചുറ്റിക്കറങ്ങുകയായിരുന്ന അബ്ദുള്‍റഷീദിനെ തൃക്കാക്കര പോലീസ് പിടികൂടുകയായിരുന്നു. വിശദമായ പോലീസിന്റെ ചോദ്യം ചെയ്യലിലാണ് നിരവധി മോഷണക്കേസുകള്‍ക്ക് തുമ്പായത്.
പരിയാരം, തളിപ്പറമ്പ്, പഴയങ്ങാടി, എറണാകുളം തുടങ്ങി നിരവധി സ്റ്റേഷന്‍ പരിധികളില്‍ അബ്ദുള്‍ റഷീദിനെതിരെ കേസുകള്‍ നിലവിലുണ്ട്.

No comments:

Post a Comment