Latest News

രാമന്തളി ശുഹദാമഖാം ഉറൂസും കൂട്ടുപ്രാര്‍ത്ഥനയും ഞായറാഴ്ച

അല്‍യസഹ് ഇബ്രാഹിം രാമന്തളി
ചെത്തിപ്പൂക്കളും ചക്കയും കാട്ടുമാങ്ങയും നിറഞ്ഞ
ഏഴിമലയുടെ താഴ് വരയില്‍ പുഴയോരങ്ങളോടും
കടലോരങ്ങളോടും കിന്നാം പറയുമാറ് മുട്ടിനില്‍ക്കുന്ന
രാമന്തളി മതപണ്ഡിതനും കേരളത്തിനകത്തും
പുറത്തും ഏഴിമല തങ്ങള്‍ എന്ന്
പ്രസിദ്ധിയാര്‍ജ്ജിച്ച നാട്ടുകാര്‍
ആദരപൂര്‍വ്വം വലിയതങ്ങള്‍ എന്ന് വിളിച്ചിരുന്നതുമായ മര്‍ഹും സയ്യിദ് ഹാമിദ് കോയമ്മതങ്ങള്‍ അന്തിയുറങ്ങുന്ന മണ്ണ്.രണ്ട് പതിറ്റാണ്ടുകളോളം ഖത്തീബായി സ്തുത്യര്‍ഹ സേവനം കാ#ാഴ്ചവെച്ച മര്‍ഹും
പി.വി അബ്ദുല്ല മുസ്ല്യാരും സിറാജുല്‍ ഹാദ് എന്ന പുസ്തകത്തിന്റെ രചയിതാവ് മൗലാനാ യു.ടി. ഹാമിദ് ഉമരി തുടങ്ങിയ പണ്ഡിത
പ്രതിഭകള്‍ നടന്നകന്ന വഴികള്‍ ഏഴിമല മഖാമിലും
തെക്കുമ്പാട് മഖാമിലും കിട്കകുന്ന മഹാരഥന്മാര്‍ക്ക് കൊഴുപ്പേകികൊണ്ട് പോര്‍ച്ചുഗീസിലെ പറങ്കിപ്പടയോട് പോരാടി ധീരരക്തസാക്ഷിത്വം വഹിച്ച പതിനേഴ്
രക്തസാക്ഷികള്‍ അന്തിയുററങ്ങുന്ന മണ്ണ
്മാസം തോറും മഖാമില്‍ നടക്കുന്ന
സ്വലാത്ത് മജ്‌ലിസും കൂട്ടുപ്രാര്‍ത്ഥനയിലും നേര്‍ച്ചയാക്കി അതിടനുത്ത സ്വലാത്ത് മജ്‌ലിസ് ആകുമ്പോഴേക്കും ഫലപ്രാപ്തി അനുഭവപ്പെടുന്നതിന് തെളിവാണ് സ്വലാത്ത് മജ്‌ലിസില്‍ ആയിരക്കണക്കിന് വിശ്വാസികളുടെ ഒത്തുകൂടലും ദിവസേന പ്രാര്‍ത്ഥനയും. മുപ്പതിന് ഞായറാഴ്ച മഗ് രിബ് നിസ്‌കാരാനാന്തരം നടക്കുന്ന സ്വലാത്ത് മജ്‌ലിസിനും കൂട്ടുപ്രാര്‍ത്ഥനക്കും മുഹമ്മദ് ഹുസൈന്‍ തങ്ങള്‍ അല്‍ അസ്ഹരി നേതൃത്വം നല്‍കും.

No comments:

Post a Comment